പുറം ലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്തതോടെ പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടി പലസ്തീനികൾ; സർവ്വ ശക്തിയുമെടുത്ത് ഹമാസുകളുടെ തുരങ്കം തകർക്കാൻ ശ്രമിച്ച് ഇസ്രായേൽ...

യുദ്ധം കടുപ്പിച്ച ഇസ്രായേൽ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. വാർത്താവിനിമയ, വൈദ്യുതി സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ ഗാസയ്ക്ക് പുറം ലോകവുമായി ബന്ധം അറ്റു. മരണ സംഖ്യപോലും കണക്കാക്കാനാവാത്ത ആക്രമണമാണ് ഗാസയ്ക്ക് മേൽ തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹമാസ് കുഴിച്ച തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ഇസ്രായേൽ വ്യോമസേന വ്യാപകമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയത്.
വൈദ്യുതി-ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് പുറം ലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്തതോടെ പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടുകയാണ് ഫലസ്തീനികൾ. പള്ളികളിലെ മെഗാഫോണുകളെ ആശ്രയിച്ച് പുറം ലോകത്തോട് സംസാരിക്കുന്ന ദൃശ്യങ്ങൾ മിഡിലീസ്റ്റ് ഐ' പുറത്തുവിട്ടിട്ടുണ്ട്. ആശയവിനിമയ മാർഗങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. ദൈവമേ, നീ മാത്രമാണിനി രക്ഷ. അവർ അവരുടെ സർവശക്തിയും ഞങ്ങൾക്കെതിരെ പ്രയോഗിക്കുകയാണ്.
നിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്‌ലിം സമൂഹമേ, നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങൾക്ക് ആശ്രയം. ഞങ്ങളുടെ വിജയത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം. കൂട്ടുപ്രാർത്ഥന നടത്തണം'-എന്നായിരുന്നു ഒരാൾ വീഡിയോ ദൃശ്യങ്ങളിൽ വിളിച്ച് പറയുന്നത്. അതിനിടെ ഹമാസ് തുരങ്കങ്ങളെ ലക്ഷ്യമാക്കി 150 ആക്രമണങ്ങള്‍ 24 മണിക്കൂറിനിടെ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ടാങ്കുകള്‍ ഉപയോഗിച്ചുള്ള കരയുദ്ധത്തിലാണ് ഇപ്പോൾ ഇസ്രയേല്‍. ഗാസയില്‍ ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുന്നതും ഹമാസുകളുടെ തുരങ്കങ്ങളാണ്. ഇസ്രയേലിന്‍റെ പുകള്‍പെറ്റ ചാരശൃംഖലയായ മൊസാദിന് പോലും ഹമാസിന്‍റെ തുരങ്ക ശൃംഖലയെ കുറിച്ച് ധാരണയില്ല.
അതിശക്തമായ ബോംബാക്രമണത്തില്‍ ഗാസ നഗരം നിശേഷം തകര്‍ന്നടിഞ്ഞിട്ടും ഹമാസിന് പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നു. ഹമാസിന്റെ വ്യോമനീക്കങ്ങളെ ഏകോപിപ്പിച്ചിരുന്ന കമാന്‍ഡര്‍ അസിം അബു റകാബയെ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇസ്രയേല്‍ നീക്കങ്ങള്‍. വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ല. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്.
ഗാസയിലെ അൽ ഷിഫ, ഇന്തോനേഷ്യ ആശുപത്രികൾക്ക് സമീപവും ബ്രീജിലെ അഭയാർത്ഥി ക്യാമ്പിന് സമീപവും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്. കരമാർഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതൽ തുടങ്ങുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിൽ ടാങ്കുകൾ ഉൾപ്പെടെ വിന്യസിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനുകൾ തകർത്തത്.
വ്യോമ, കര ആക്രമണങ്ങൾ വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെപൂർണ ശക്തിയോടെ ഇതിനെ നേരിടുമെന്ന് ഹമാസ് പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ സൈനികർ പരാജിതരാണെന്നും, അയാൾക്കും സൈനികർക്കും ഒരിക്കലും വിജയം നേടാനാകില്ലെന്നും ഹമാസ് പരിഹസിച്ചു.
ഗാസയോട് ചേർന്നുള്ള ഇടങ്ങളിൽ തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഹമാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബെയ്ത് ഹനൂനിലും, അൽ ബുറൈജിലും ഹമാസും ഇസ്രായേലും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുകയും ചെയ്‌തു. അതേ സമയം ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി.
120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















