ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി....ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയില്‍ കാക്കനാട്ടെ ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. തൊടുപുഴ സ്വദേശി നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തത്. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഇവിടുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
രക്ത സാമ്പിളിന്റെ പരിശോധനയിലൂടെയാണ് ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രാഹുലിന് മരണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയിട്ടുണ്ട്.
മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും പറഞ്ഞ മന്ത്രി, കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















