സംസ്ഥാനത്ത് എട്ട് ട്രെയിനുകളില്‍ അധികകോച്ചുകള്‍ അനുവദിച്ചു... സെക്കന്റ്ക്‌ളാസ് യാത്രാ കോച്ചുകളാണ് ഈ ട്രെയിനുകളില്‍ അധികമായി അനുവദിച്ചത്; 31മുതല്‍ ഈ കോച്ചുകള്‍ ട്രെയിനുകളില്‍ ലഭ്യമാകും

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ യാത്രാക്‌ളേശത്തില്‍ നടപടിയുമായി റെയില്‍വെ. എട്ടോളം ട്രെയിനുകളില്‍ റെയില്‍വെ അധികകോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.
സെക്കന്റ്ക്‌ളാസ് യാത്രാ കോച്ചുകളാണ് ഈ ട്രെയിനുകളില്‍ അധികമായി അനുവദിച്ചത്. 31മുതല്‍ ഈ കോച്ചുകള്‍ ട്രെയിനുകളില്‍ ലഭ്യമാകും. ഓരോ കോച്ച് വീതമാണ് അധികമുണ്ടാകുക. നിലവില്‍ നില്‍ക്കാനിടമില്ലാത്ത തരത്തില്‍ തിരക്കുള്ള പല ട്രെയിനുകളിലും ഇതുകൊണ്ട് അധികം ആശ്വാസമാകുമോ എന്നത് കണ്ടറിയേണ്ടതാണ്. വന്ദേഭാരതിന് സുഗമയാത്ര ഒരുക്കുന്നതിനായി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഒക്ടോബര്‍ 20ന് പ്രതിഷേധിച്ചിരുന്നു.
ആലപ്പുഴ വഴിയുളള യാത്രക്കാരാണ് 'ദുരിതമീ യാത്ര' എന്നെഴുതിയ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ റെയില്‍വേ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് യാത്രക്കാര്‍ പ്രതിഷേധത്തിനിടെ പരാതിപ്പെട്ടത്. ഇന്റര്‍സിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ വന്ദേ ഭാരതിനായി 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി.
https://www.facebook.com/Malayalivartha





















