'ചതിക്കില്ല എന്നത് ഉറപ്പാണ്.... വോട്ട് ഫോര്‍ ബി ജെ പി'... സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം താമര ചിഹ്നത്തോടുകൂടിയ പോസ്റ്ററുകളാണ് ഓട്ടോ തൊഴിലാളികള്‍ ഓട്ടോറിക്ഷകളില്‍ ഒട്ടിക്കുന്നത്

സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം 'ചതിക്കില്ല എന്നത് ഉറപ്പാണ്. വോട്ട് ഫോര്‍ ബി ജെ പി' എന്നെഴുതിയ പോസ്റ്ററുകളിറക്കി ബി എം എസ് ഓട്ടോ തൊഴിലാളികള്‍. താമര ചിഹ്നത്തോടുകൂടിയ പോസ്റ്ററുകളാണ് ഓട്ടോ തൊഴിലാളികള്‍ ഓട്ടോറിക്ഷകളില്‍ ഒട്ടിക്കുന്നത്.
വൈകാതെ തന്നെ സുരേഷ് ഗോപി തൃശൂരിലെത്തും. അദ്ദേഹത്തെ ഈ ഫോട്ടോകള്‍ കാണിക്കാനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം വിവാദമാകുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ പോസ്റ്ററുകളുമായെത്തിയത്.
ഇന്നലെ കോഴിക്കോട് തളിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതാണ് വിവാദമായത്. തോളില്‍ കൈ വയ്ക്കുമ്പോള്‍ തന്നെ മാദ്ധ്യമപ്രവര്‍ത്തക അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രാവിലെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.
അതേസമയം, മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തക പീഡനവകുപ്പ് ചുമത്തി പരാതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു. ഇത്തരത്തിലുളള പെരുമാറ്റം ഗൂഡാലോചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെളളിയാഴ്ച വൈകുംനേരം നാല് മണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവല്‍കരിക്കുകയാണ്. രണ്ട് ചോദ്യം ചോദിച്ചപ്പോഴും മാദ്ധ്യമ പ്രവര്‍ത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹം തന്നെയാണ്. അവര്‍ തന്റേയും സുഹൃത്താണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മാദ്ധ്യമ പ്രവര്‍ത്തകയെ മുന്നില്‍ നിര്‍ത്തി അവര്‍ പോലുമറിയാതെ ഇടതുപക്ഷം രാഷ്ട്രീയനാടകം കളിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ തങ്ങള്‍ക്കും ഇടതുപക്ഷത്ത് ആളുകള്‍ ഉണ്ട്. അടച്ചിട്ട മുറിയില്‍ ഇടതുപക്ഷം നടത്തുന്ന പല വിഷയങ്ങളും പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ട് പോയതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസാണ്. കരുവന്നൂരില്‍ നടത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയാണ് സിപിഎം. മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് പരാതി നല്‍കിയത് പീഡന കേസിലെ പ്രതിയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
'മാദ്ധ്യമ സുഹൃത്തുക്കള്‍ വരുമ്പോള്‍ സ്ത്രീയുടേയും പുരുഷന്റേയും മുഖം തിരഞ്ഞുനോക്കി മാത്രമേ സ്നേഹിക്കാന്‍ പാടുള്ളൂവെന്ന് സഹോദരന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയോട് ഞാന്‍ പറയാം. കേരളത്തില്‍ ആരോരും ഇല്ലാത്ത, അനാഥത്വം സൃഷ്ടിക്കപ്പെട്ട പെണ്‍കുട്ടിയേയും അമ്മയേയും കൈപിടിച്ച് സ്വീകരിച്ചുകൊണ്ട്, അവര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുന്ന അച്ഛനെപ്പോലെ കരുതുന്ന നിങ്ങള്‍ എല്ലാവരുടേയും മനസില്‍ അങ്ങനെയല്ലെന്ന് പറഞ്ഞുകൊടുക്കാം. മാപ്പ് പറഞ്ഞ ശേഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹത്തെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















