എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ അടവ്... വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട...സുരേഷ് ഗോപിയെ പിന്തുണച്ച് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ അടവ്... വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമപ്രവര്‍ത്തക പരാതി നല്‍കിയതിന് പിന്നാലെ സുരേഷ് ഗോപിയെ പിന്തുണച്ച് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. ശശി തരൂര്‍ ഹമാസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ശരിവെച്ച് അദ്ദേഹത്തെ പിന്തുണച്ചതിനുള്ള ശിക്ഷയാകാം സുരേഷ് ഗോപിക്ക് നേരെയുള്ള അപവാദ പ്രചാരണമെന്ന് രാഹുല്‍ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്
'തൃശ്ശൂര്‍ എടുക്കുന്നതിനെ ട്രോളി തമാശയായി ആ പെണ്‍കുട്ടി ചോദിച്ച ചോദ്യത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു കൊണ്ട് 'മോളേ എന്ന് വിളിച്ചു അവരുടെ തോളത്ത് കൈ വെക്കുന്നു. ചുറ്റും നില്‍ക്കുന്ന ആണ്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ യാതൊരു അസ്വാഭാവികതയും തോന്നാത്തതു കൊണ്ടാകാം അവരും പൊട്ടിച്ചിരിച്ചത്.
ഇതിനിടയില്‍ സുരേഷ് ഗോപിയുടെ കൈ ആ പെണ്‍കുട്ടി തടുത്തു മാറ്റുന്നു. തുടര്‍ന്നും ചിരിച്ചു കൊണ്ട് തന്റെ ജോലി തുടര്‍ന്നതല്ലാതെ മറ്റൊരു പ്രതികരണങ്ങളും, ആ പെണ്‍കുട്ടിയോ, മറ്റ് മാധ്യമ പ്രവര്‍ത്തകരോ ആ സമയത്ത് നടത്തിയില്ല. ഇത് സംഭവിച്ചത് രാവിലെ.
പക്ഷേ അന്തിയായപ്പോള്‍... ആരോ യോഗം കൂടി തീരുമാനിച്ച് ഉറപ്പിച്ചതു പോലെ ഒരു വാര്‍ത്തയും, കുറേ അശ്ലീല പദങ്ങളുമായി സ്ഥിരം ടീമുകള്‍ അണിനിരന്നിട്ടുണ്ട്. ശശി തരൂര്‍ ഹമാസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ശരിവെച്ച് അദ്ദേഹത്തെ പിന്തുണച്ചതിനുള്ള ശിക്ഷയാകാം സുരേഷ് ഗോപിക്ക് നേരെയുള്ള അപവാദ പ്രചാരണം.
സുരേഷ് ഗോപി തോളില്‍ കൈവെച്ചത് ഇഷ്ടമായില്ലെങ്കില്‍ അവര്‍ക്ക് പരാതി കൊടുക്കാം. പക്ഷേ അതിന്റെ പേരില്‍ 'സുരേഷ് ഗോപി പരസ്ത്രീകളെ അപമാനിക്കുന്നവനാണ്, അനുവാദമില്ലാതെ തൊട്ടു ' എന്നൊക്കെ വാര്‍ത്ത പടച്ച്, അളിഞ്ഞ കമന്റിട്ട് അര്‍മാദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഒരവസരം കിട്ടിയാല്‍ സുരേഷ് ഗോപിയുടെ നെഞ്ചത്തോട്ട് വീണ് കെട്ടിപ്പിടിച്ച് കിടപ്പാടത്തിനും, മക്കളെ കെട്ടിക്കാനും, തുടര്‍ പഠനത്തിനുള്ള ഫീസിനുമൊക്കെ സഹായം ചോദിച്ച് വിലപിക്കുന്ന ഒരു സ്ത്രീകളും അദ്ദേഹത്തോട് അനുവാദം ചോദിക്കാറില്ല, 'ഒന്നു തൊട്ടോട്ടേ..' എന്ന്.
വിശ്വാസമാണ് അമ്മയെയും, പെങ്ങന്മാരെയും തിരിച്ചറിയാവുന്ന മനുഷ്യന്‍ എന്നുള്ള ഉറപ്പുകൊണ്ടാണ് ആ പുള്ളിക്ക് ചുറ്റും സ്ത്രീകള്‍ നിവേദനങ്ങളുമായി ഓടിക്കൂടുന്നത്. പിന്നെ... എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ അവസാനത്തെ അടവായ ഈ വൃത്തികെട്ട അജണ്ടയുമായി വന്ന് അദ്ദേഹത്തെ ഒതുക്കാമെന്ന് ആരും സ്വപ്നം കാണണ്ട. അയാള്‍ക്കൊപ്പം അണിനിരക്കാന്‍ പോകുന്നത് കേരളത്തിലെ അമ്മമാരും പെങ്ങന്മാരും തന്നെയായിരിക്കും.
https://www.facebook.com/Malayalivartha





















