നടകരയില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

നടകര ചെരണ്ടത്തൂരില്‍ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. കൂടിയെുണ്ടായിരുന്ന അഭിമന്യു (17) രക്ഷപ്പെട്ടു മാഹി കനാലില്‍ വച്ചാണ് ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. അപകടവിവരം കരയിലറിയാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി.
മീന്‍ പിടിക്കുന്നതിനിടെ ഫൈബര്‍ ബോട്ട് മറിഞ്ഞാണ് അപകടം. ബോട്ട് മറിഞ്ഞപ്പോള്‍ ആദി ദേവും ആദി കൃഷ്ണനും പായലില്‍ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു, നീന്തി കരയ്‌ക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍തന്നെ ഇരുവരെയും വടകരയിലവെയും തിരുവള്ളൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദിദേവിന്റെയും ആദി കൃഷ്ണന്റെയും മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha





















