കായംകുളത്ത് ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് ഒരാള്‍ മരിച്ചു.... പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പുലര്‍ച്ചെ നാലുമണിയ്ക്കാണ് അപകടമുണ്ടായത്

കായംകുളത്ത് ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് ഒരു മരണം. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് സ്വദേശി ജോസഫ് തോമസ് (53) ആണ് മരിച്ചത്.
പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പുലര്‍ച്ചെ നാലുമണിയ്ക്കാണ് അപകടമുണ്ടായത്. ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ, ഒരു തടി ഉരുണ്ട് ജോസഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ജോസഫ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അഗ്‌നിരക്ഷാസേന എത്തി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തടി മാറ്റിയശേഷമാണ് അടിയില്‍പ്പെട്ടുപോയ ജോസഫിന്റെ മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha





















