കേരളീയത്തെ വര്‍ണ്ണങ്ങളാല്‍ അലംകൃതമാക്കാന്‍ പുഷ്മമേളയും.... സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം' നവംബര്‍ 1 മുതല്‍ 7 വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുന്നു...

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം' നവംബര്‍ 1 മുതല്‍ 7 വരെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുന്നു. കേരളീയത്തെ വര്‍ണ്ണങ്ങളാല്‍ അലംകൃതമാക്കാന്‍ പുഷ്മമേളയും ഒരുങ്ങുകയാണ്.
കേരളത്തെ അതിന്റെ എല്ലാ തനിമയോടും കൂടി അവതരിപ്പിക്കുന്ന കേരളീയത്തെ നയനാനന്ദകരമാകുന്നതാകും പുഷ്പമേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .വിവിധതരം സസ്യലതാദികള്‍ ഉള്‍പ്പെടുത്തിയുള്ള പൂഷ്പമേള അഞ്ച് സെഷനുകളായാണ് അരങ്ങേറുക.
അലങ്കാര ചെടികള്‍, ഔഷധസസ്യങ്ങള്‍, വിവിധയിനം പുല്ലിനങ്ങള്‍, ബോണ്‍സായ്, ഏറ്റവും പുതിയ വിദേശ ചെടി ഇനങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. പുഷ്‌മേളയോടനുബന്ധിച്ച് പൂക്കളുപയോഗിച്ചുള്ള ഇന്‍സ്റ്റലേഷനുകളും വിളംബര സ്തംഭങ്ങളും ഒരുക്കുന്നുണ്ട്. വിവിധ മേഖലകള്‍ കേരളം കൈവരിച്ച നേട്ടങ്ങളും കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയം. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
ആറു വേദികളിലായാണ് ഫ്ളവര്‍ ഷോ നടക്കുക. കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ അഞ്ച് വേദികളിലായി ഫ്‌ളവര്‍ ഇന്‍സ്റ്റലേഷനുകളും വ്യത്യസ്ത വേദികളിലായി വിളംബര സ്തംഭവും ഒരുക്കും.
കേരളീയത്തോട് അനുബന്ധിച്ച് തനത് കലാരൂപങ്ങളും സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ വ്യാപാര മേളകളും പുസ്തകമേളകളും മലയാള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ അണിനിരക്കുന്ന സംവാദങ്ങള്‍ അടക്കമുള്ള പരിപാടികള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളോടൊപ്പം ഭാവി വികസനത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുന്നതിന് ഈ വേദി വഴിയൊരുക്കും. കേരളത്തിന്റെ സ്വന്തം ഉത്സവമായി 'കേരളീയ'ത്തെ മാറ്റാന്‍, വന്‍ വിജയമാക്കാന്‍ നമുക്കൊരുമിച്ചു മുന്നേറാമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha





















