എറണാകുളത്ത് ബാറിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍

എറണാകുളത്ത് ബാറിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍. ഇടപ്പള്ളിയിലെ ബാറില്‍ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. സുഹൃത്തുക്കളായ യുവാവും യുവതിയും ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു.
ഇവരുടെ അടുത്തേക്കെത്തിയ ഒരു സംഘവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അടിപിടിയായി മാറി. ബാറിലെ ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ടതോടെ സംഘര്‍ഷമുണ്ടാക്കിയ മൂന്നുപേര്‍ രക്ഷപ്പെട്ടു. യുവാവിനെയും യുവതിയെയും മറ്റ് മൂന്നു പേരെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha





















