'കഷ്ടം എന്തൊരു അവസ്ഥ '... വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ...അദ്ദേഹത്തിന്റെ ഒപ്പം തന്നെ നിൽക്കും... സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് ... മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ” രംഗത്ത്...സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ...

കോഴിക്കോട് വച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് പോസ്റ്റിട്ടു. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്.'കഷ്ടം എന്തൊരു അവസ്ഥ '... വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല ... കണ്ടിട്ടില്ല ......ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് ....
സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ.കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.നേരത്തെ മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി പെരുമാറിയെന്നാണ് പരാതിയിൽ മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയത്.സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞെങ്കിലും അത് ഉൾകൊള്ളാതെയാണ് പരാതി നൽകിയിരിക്കുന്നത്.സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടു തരില്ലെന്ന ഉറച്ച തീരുമാനവുമായി കേരളത്തിലെ മിമിക്രി കലാകാരന്മാർ.
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് ഇടത് നേതാക്കളും അണികളും നടത്തുന്നത്. ഇത്തരത്തിൽ സുരേഷ് ഗോപിക്കെതിരെ കൂട്ടം ചേർന്നുള്ള ആക്രമണങ്ങളെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”.“മതത്തിന്റെ പേരിലല്ല, രാഷ്‌ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ മാ സംഘടന സുരേഷ് ഗോപിക്കൊപ്പം” എന്ന് എഴുതിയിരിക്കുന്ന പോസ്റ്റർ പുറത്തിറക്കി കൊണ്ടാണ് മിമിക്രി കലാകാരന്മാർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ടിനി ടോം, നാദിർഷാ, രമേശ് പിഷാരടി, ഷാജോൺ തുടങ്ങി എല്ലാ താരങ്ങളും സുരേഷ് ഗോപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.
ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്.രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്.സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
https://www.facebook.com/Malayalivartha





















