കണ്ണടച്ച് കർത്താവിനെ പ്രാർത്ഥിച്ചതും ഉഗ്രസ്ഫോടനം..! മൂന്ന് സ്‌ഫോടനം ഉണ്ടായി... യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ പ്രാർത്ഥനയാണ് കൺവെൻഷൻ സെന്ററിൽ നടന്നത്... ആളുകൾക്കിടയിലായിരുന്നു സ്‌ഫോടനങ്ങൾ. രണ്ടായിരത്തിയഞ്ഞൂറോളം പേരുണ്ടായിരുന്നു കൺവെൻഷൻ സെന്ററിൽ.... ചാവേറാക്രമണം അടക്കം സംശയം..!

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന നടന്ന കൺവെൻഷൻ സെന്ററിലുണ്ടായത് ഒന്നിലേറെ സ്‌ഫോടനം. മൂന്ന് സ്‌ഫോടനം ഉണ്ടായി. യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ പ്രാർത്ഥനയാണ് കൺവെൻഷൻ സെന്ററിൽ നടന്നത്. ആളുകൾക്കിടയിലായിരുന്നു സ്‌ഫോടനങ്ങൾ. രണ്ടായിരത്തിയഞ്ഞൂറോളം പേരുണ്ടായിരുന്നു കൺവെൻഷൻ സെന്ററിൽ. ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണെന്ന് പ്രാർത്ഥനയിൽ പങ്കെടുത്തവർ പറയുന്നു.
ആദ്യം സ്‌ഫോടനമുണ്ടായി. തൊട്ടു പിന്നിാലെ അടുത്തതും. അതിന് ശേഷവും പൊട്ടിത്തെറിയുണ്ടായി. ഇതോടെ തീഗോളം കൺവെൻഷൻ സെന്ററിനുള്ളിൽ നിറഞ്ഞു. ആളുകൾ ഓടി മാറി. ഇതിനിടെ ചിലർക്ക് പരിക്കേറ്റു. ഓട്ടത്തിനിടെ ഒരു കുട്ടിയുടെ വസ്ത്രവും കത്തി-ദൃക്‌സാക്ഷികൾ പറയുന്നു. പ്രാർത്ഥനാ സമ്മേളനത്തിന്റെ അവസാന ദിനമായതു കൊണ്ടും ഞായറാഴ്ച ആയതു കൊണ്ടും നിരവധി പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സ്ഥിരമായി ഇത്തരം പ്രാർത്ഥനകൾ നടക്കുന്ന സ്ഥലമാണ് ഇവിടെ. കളമശ്ശേരി നെസ്റ്റിന് സമീപമാണ് യഹോവാ സാക്ഷികളുടെ കൺവെൻഷൻ സെന്റർ.
കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇന്നത്തെ പ്രാർത്ഥന തുടങ്ങിയത്. ഇതിന്റെ തുടക്ക സമയത്താണ് സ്‌ഫോടനം ഉണ്ടായത്. തുടർ സ്‌ഫോടനങ്ങൾ നടന്നതു കൊണ്ടു തന്നെ പൊലീസ് അട്ടിമറിയും സംശയിക്കുന്നു. കേരളത്തിൽ ഇതുവരെ നടക്കാത്ത തരത്തിലുള്ള സ്‌ഫോടന പരമ്പരയാണ് പ്രാർത്ഥനയ്ക്കിടെ നടന്നത്.
ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണത്തിൽ സജീവമായിട്ടുണ്ട്. അട്ടിമറിയാകാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. എന്നാൽ കരുതലോടെ മാത്രമേ പൊലീസ് വിഷയങ്ങളിൽ പ്രതികരിക്കൂ. വലിയ കൺവെൻഷൻ സെന്ററിനുള്ളിലാണ് പൊട്ടിത്തെറികളുണ്ടായത്. ഭയപ്പെടുത്തുന്നതാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. കണ്ണടച്ച് പ്രാർത്ഥനയ്ക്കിടെയായിരുന്നു പൊട്ടിത്തെറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അതുകൊണ്ട് തന്നെ സ്‌ഫോടന കാരണം കണ്ടെത്താൻ പൊലീസ് അടിയന്തര നടപടികളിലേക്ക് കടന്നു.
കേന്ദ്ര ഇന്റലിജൻസ് അടക്കം കളമശ്ശേരിയിൽ എത്തി കഴിഞ്ഞു. അവർ പ്രാഥമിക വിവര ശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്. സ്‌ഫോടന കാരണം കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യം. കൺവെൻഷൻ സെന്ററിലെ സിസിടിവി അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പ്രാഥമിക വിവര ശേഖരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















