കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സംസ്ഥാന തീവ്രവാദ സ്‌ക്വാഡ് കളമശേരിയിൽ എത്തി: ഇന്റലിജൻസ് ഡിജിപി, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എന്നിവർ കൊച്ചിയിൽ:- കൺവെൻഷൻ സെന്ററിൽ തുടരെയുണ്ടായത് ഉഗ്രസ്ഫോടനം:- കൊല്ലപ്പെട്ട സ്ത്രീ കത്തിക്കരിഞ്ഞു: 23 പേർക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം- മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി...

കളമശേരി സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം. ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി. സംസ്ഥാന തീവ്രവാദ സ്‌ക്വാഡ് കളമശേരിയിൽ എത്തി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇന്റലിജൻസ് ഡിജിപിയും കൊച്ചിയിൽ എത്തിയിട്ടുണ്ട്. കളമശ്ശേരിയിൽ ഇന്ന് രാവിലെ 9.45നാണ് തുടരെ മൂന്ന് വൻ സ്ഫോടനങ്ങൾ യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സെന്ററിൽ ഉണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഞ്ച് പേരുടെ നില ഗുരുതരമായി തൂടരുകയാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞു. ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകുകയായിരുന്നു.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.ജനപ്രതിനിധികളും സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. നടന്നത് ഉഗ്രസ്ഫോടനമെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ.
അതേ സമയം കളമശേരിയില്‍ സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി
https://www.facebook.com/Malayalivartha





















