കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൻ്റെ പരാജയം..രാഷ്ട്രീയ നേതൃത്തിൻ്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിൻ്റെ പരാജയത്തിന് കാരണം... അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ ഈ സംഭവത്തിൻ്റെ ഉത്തവാദിത്വം ഏറ്റെടുക്കണമെന്ന് സന്ദീപ് വാചസ്പതി

കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ കേരളം ഞെട്ടി നിൽകുമ്പോൾ പൂർണമായും ഇത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൻ്റെ പരാജയം എന്ന് സന്ദീപ് വാചസ്പതി കൂടാതെ പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ദില്ലിക്ക് പോയിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജനങ്ങളുടെ കാര്യം വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പലസ്തീൻ പ്രശ്നം പരിഹരിച്ചു കഴിയുമ്പോഴെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിന് സന്മനസ് ഉണ്ടാകുമെന്ന് കരുതാമെന്നും സന്ദീപ് വാചസ്പതി.അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തിൽ പ്രതികരിച്ചത്
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൻ്റെ പരാജയത്തിൽ നിന്നും ഉണ്ടായതാണ്. രാഷ്ട്രീയ നേതൃത്തിൻ്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിൻ്റെ പരാജയത്തിന് കാരണം. ഭരണാധികാരികൾ ഭീകരവാദികളുടെ സംരക്ഷകർ ആകുമ്പോൾ ഉദ്യോഗസ്ഥർ നിസഹായരാകുന്നത് സ്വാഭാവികമാണ്. അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ ഈ സംഭവത്തിൻ്റെ ഉത്തവാദിത്വം ഏറ്റെടുക്കണം.
അബ്ദുൾ നാസർ മദനിയുടെയും തടിയൻ്റവിടെ നസീറിൻ്റെയും ഒക്കെ വിഹാര മേഖലയായിരുന്ന പഴയ കളമശ്ശേരിയെ ആരും മറന്നിട്ടില്ല. ഐ.എസ്.ഐ.എസിൻ്റെ ബി ടീമിനെ പോലെ പ്രവർത്തിക്കുന്ന സിപിഎമ്മും കോൺഗ്രസും തരാതരം പോലെ നടത്തിയ താലോലിയ്ക്കലാണ് ജനങ്ങളുടെ ജീവന് ഭീഷണിയായി തീർന്നത്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധ്യമല്ല. കേരളം ഭീകരവാദികളുടെ ഒളിയിടമായി മാറിയിട്ട് കുറേ കാലമായി. രാജ്യത്തെ മറ്റൊരിടത്തും കിട്ടാത്ത സംരക്ഷണവും മാന്യതയും ഭീകരന്മാർക്ക് കേരളത്തിൽ കിട്ടുന്നതാണ് ഇതിന് കാരണം. ഇടത് വലത് മുന്നണികൾ മത്സരിച്ചാണ് ഇത് ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമാണ് കളമശേരിയിൽ ഇന്ന് കണ്ടത്.
പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ദില്ലിക്ക് പോയിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജനങ്ങളുടെ കാര്യം വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പലസ്തീൻ പ്രശ്നം പരിഹരിച്ചു കഴിയുമ്പോഴെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിന് സന്മനസ് ഉണ്ടാകുമെന്ന് കരുതാം. ഭരണം നിയന്ത്രിക്കുന്ന ഭീകരവാദികൾ സമ്മതിച്ചാൽ....
https://www.facebook.com/Malayalivartha





















