മിസ്റ്റർ സുരേഷ് ഗോപീ; താങ്കളീ ചെയ്തത് അസ്സൽ വൃത്തിക്കേടാണ്; അറു ബോറാണ്; വഷളത്തരമാണ്; അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ തൊടരുത്; തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ

മിസ്റ്റർ സുരേഷ് ഗോപീ..താങ്കളീ ചെയ്തത് അസ്സൽ വൃത്തിക്കേടാണ്, അറു ബോറാണ്, വഷളത്തരമാണ്... അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ തൊടരുത്. തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു വനിതാ മാധ്യമ പ്രവർത്തകയുടെ തോളിലേക്ക് അനാവശ്യമായി കൈയ്യിടുക. അവർ ഒഴിഞ്ഞു മാറിയതിന് ശേഷം വീണ്ടും കൈയ്യിടുക. അവസാനം ആ മാധ്യമപ്രവർത്തകക്ക് സുരേഷ് ഗോപിയുടെ കൈ തന്റെ ശരീരത്തിൽ നിന്ന് എടുത്ത് മാറ്റേണ്ടി വരിക.
മിസ്റ്റർ സുരേഷ് ഗോപീ..താങ്കളീ ചെയ്തത് അസ്സൽ വൃത്തിക്കേടാണ്, അറു ബോറാണ്, വഷളത്തരമാണ്...സുരേഷ് ഗോപി സംഘിയാണെങ്കിലും നല്ല മനുഷ്യനാണെന്ന് പറയുന്ന നിഷ്പക്ഷ സങ്കികളുണ്ട്. അവരോടും സുരേഷ് ഗോപിയോടും ഒന്നേ പറയാനുള്ളൂ. അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തിൽ തൊടരുത്. Just Remember that!
https://www.facebook.com/Malayalivartha





















