രഹസ്യാനേഷണ ഏജൻസികളെ ഞെട്ടിച്ച് മുന്‍ ഹമാസ് മേധാവി, മലപ്പുറത്തെ സമ്മേളനത്തിന് അനുവാദം നൽകിയത് പിണറായി പോലീസ്, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ‘ഇസ്ലാം ഇന്‍ കേരള’ എന്ന മൈക്രോസൈറ്റ് തുടങ്ങാനും പദ്ധതി

രഹസ്യാനേഷണ ഏജൻസികളെ ഞെട്ടിച്ച് മുന്‍ ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് കേന്ദ്ര സർക്കാരിനെ ഞ്ഞെട്ടിച്ചു. പലസ്തീനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ഹമാസിനെ മഹത്തരമാക്കി മാറ്റിയ പിണറായിയുടെ പോലീസ് തന്നെയാണ് സമ്മേളനത്തിന് അനുവാദം നൽകിയത്. അതിന്റെ നേതാക്കളെ സ്വാതന്ത്ര്യപ്പോരാളികളാക്കി മാറ്റുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സോളിഡാരിറ്റി യൂത്ത് സമ്മേളനമാണ് മുന്‍ ഹമാസ് മേധാവി ഖാലിദ് മാഷേല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത് ‘ബുള്‍ഡോസര്‍ ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയാണ് മുന്‍ ഹമാസ് നേതാവ് ഉദ്ഘാടനം ചെയ്തത്.
മതേതര കേരളത്തിലാണ് ഇതെന്നോര്‍ക്കണം. ഹമാസ് തീവ്രവാദ നേതാക്കള്‍ തന്നെ കേരളത്തിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു. വിസ കിട്ടാത്തതിനാലാണ് അദ്ദേഹം ഓണ്‍ലൈനായി മാത്രം പ്രസംഗിക്കാന്‍ എത്തിയതെന്നാണ് ബി ജെ പി യുടെ പ്രതികരണം. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തമാണ്. രാജ്യത്തിന്റെ നിലപാടിന് എതിരായി ഹമാസ് തീവ്രവാദനേതാവ് പ്രസംഗിക്കാനെത്തിയിട്ടും സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് കേന്ദ്ര സർക്കാർ അത്ഭുതപെടുന്നത്. പലസ്തീന് പിന്തുണ നല്‍കുക എന്നതിന്റെ പേരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഹമാസ് അനുകൂല പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുത്തിരുന്നു. എന്നാൽ തരൂർ ബുദ്ധിപൂർവമാണ് ഇതിനെ നേരിട്ടത്.
വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇസ്ലാംമതം പ്രചരിപ്പിക്കാൻ ഇടതുമുന്നണി സര്‍ക്കാർ തീരുമാനമെടുത്തതും അടുത്ത കാലത്താണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ‘ഇസ്ലാം ഇന്‍ കേരള’ എന്ന മൈക്രോസൈറ്റ് തുടങ്ങാനാണ് പദ്ധതി. ഇതിനായി ഖജനാവില്‍നിന്ന് ഒരുകോടിയോളം രൂപയാണ് നീക്കിവച്ചു . കേരളത്തില്‍ ഇസ്ലാമിന്റെ തുടക്കം, മസ്ജിദുകളുടെ നിര്‍മാണം, അവയുടെ വാസ്തുവിദ്യ, ഇസ്ലാമിക ജീവിത ശൈലി, ഇസ്ലാമിക സംസ്‌കാരം, ഇസ്ലാമിക കലാരൂപങ്ങള്‍, ഉറൂസ് പോലുള്ള ഇസ്ലാമിക ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കാന്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ‘ഇസ്ലാം ഇന്‍ കേരള’ എന്ന വിഷയത്തില്‍ മൈക്രോ സൈറ്റ് തയ്യാറാക്കും.
എല്ലാ ഭാരതീയ ഭാഷകളിലും വിദേശഭാഷകളിലും സൈറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വിനോദ സഞ്ചാരികള്‍ക്ക് വിതരണം ചെയ്യാനും സർക്കാർ ആലോചിക്കുന്നതായി വാർത്തകൾ വരുന്നു . കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവ്, അവരുടെ ആവാസ സ്ഥലങ്ങള്‍, മുസ്ലിങ്ങളുടെ പാചകരീതി, പേര്‍ഷ്യയുടെയും യെമനിന്റെയും അറേബ്യന്‍ രാജ്യങ്ങളുടെയുമൊക്കെ സ്വാധീനങ്ങള്‍ ഇവയെക്കുറിച്ചൊക്കെ മൈക്രോസൈറ്റിലും കൈപ്പുസ്തകങ്ങളിലും പ്രതിപാദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ടൂറിസം ഫണ്ടില്‍നിന്ന് പരസ്യത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ നല്‍കുന്നുണ്ട്.
സര്‍ക്കാരിന്റെ ചെലവില്‍ സ്വന്തം മതം പ്രചരിപ്പിക്കാനുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി റിയാസിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അനുവാദം ഉണ്ടെന്ന് കരുതാം. കാരണം കേരളം രൂപപ്പെടുന്നതില്‍ പോലും ഇസ്ലാമിന് വലിയ പങ്കുണ്ടെന്നാണ് മന്ത്രിസഭ കരുതുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണത്രേ ഇതിലൂടെ ശ്രമിക്കുന്നത്. മന്ത്രിയെന്ന നിലയ്‌ക്ക് ആരോടും പക്ഷപാതമില്ലാതെ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് റിയാസ് നടത്തുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെയും വോട്ടുകൊണ്ട് ജയിച്ചിട്ടും താന്‍ ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയാണെന്ന രീതിയിലാണ് മന്ത്രി പെരുമാറുന്നതെന്നാണ് ആക്ഷേപം.
കോഴിക്കോട് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംഘനൃത്തം മുസ്ലിം വിരുദ്ധമാണെന്ന് സ്ഥാപിച്ച് വിവാദമുണ്ടാക്കിയതിനു പിന്നില്‍ സിപിഎമ്മിന്റെ കുബുദ്ധിയാണെന്ന വിമര്‍ശനം ഉയർന്നിരുന്നു.. പതിവിനുവിരുദ്ധമായി സ്‌കൂള്‍ കലോത്സവത്തില്‍ മാംസഭക്ഷണം വിളമ്പണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നിലും പാർട്ടിയുടെ ഒത്താശയുണ്ടായിരുന്നതായി ആരോപണമുയര്‍ന്നു. അധികാരത്തിലേറിയ സര്‍ക്കാര്‍ കേരള രാഷ്‌ട്രീയത്തെയും സമൂഹത്തെയും ഇസ്ലാമികവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ബി ജെ പി പറയുന്നത്. ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ഫ്രണ്ടിനെയും പോലുള്ള ഇസ്ലാമിക മതമൗലികവാദ-ഭീകരവാദ സംഘടനകള്‍ക്ക് വിയോജിപ്പുള്ള യാതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതുപോലെയാണ് ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഹിന്ദുക്കളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും അധിക്ഷേപിക്കാന്‍ മന്ത്രിമാര്‍ക്ക് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദവും, കെ.ടി.ജലീല്‍ എംഎല്‍എയും എ.എം. ആരിഫ് എംപിയും ഏറ്റുപിടിച്ച ഹിജാബ് വിവാദവുമൊക്കെ ഇതിനു തെളിവാണ്. ഹരിയാനയില്‍ തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുവാവിന് പത്ത് ലക്ഷം രൂപ അവിടെ കൊണ്ടുപോയി കൊടുത്തും, ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ മലയാളി നഴ്‌സ് മരിച്ചതിന്റെ അനുശോചനം തിരുത്തിയും മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചു.
തീക്കനലിൽ ചവിട്ടിയാണ് കേരളം നിൽക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തീവ്രവാദികളിൽ പലരും കേരളത്തിൽ വെടിമരുന്നിട്ട ശേഷം ഒളിക്കുകയാണ് പതിവ്. പക്ഷേ കേരളത്തിലെ സർക്കാർ മാത്രം ഇതൊന്നുമറിയുന്നില്ല. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്ലെന്ന് നടിക്കുന്നു. കേരളം ഐ എസിൻറെ താവളമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിൽ നിന്നും ഐ.എസ്. ബന്ധം ആരോപിച്ച് രണ്ട് യുവതികളെ പിടി കൂടിയതിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രസ്താവന.
മുമ്പും ഐ.എസ് ഉൾപെടെയുള്ള ഭീകര സംഘടകളുടെ സ്ലീപ്പിംഗ് സെൻറായാണ് കേരളം അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരമൊരു ആരോപണം ഉയർന്നുകേട്ടിരുന്നു. എന്നാൽ ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടായില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു. സത്യത്തിൽ ഇടത് വലത് മുന്നണികളാണ് ഇത്തരം സംഘടനകളുടെ കേരളത്തിലെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചത്. തീവ്രവാദികൾക്ക് നേരെ കണ്ണെറിഞ്ഞാൽ അത് ഒരു പ്രത്യേക സമുദായത്തിന് നേരെയാകും എന്ന പേടിയാണ് ഇടത് വലതു മുന്നണികൾ പുലർത്തുന്നത്. കോൺഗ്രസിനൊപ്പം ലീഗുള്ളതു കൊണ്ട് ഇത്തരക്കാരെ കോൺഗ്രസ് വിമർശിക്കാനില്ല. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം വോട്ടാണ്. കേരളത്തിൽ പ്രവർത്തിക്കുന്നത് തീവ്രവാദികളാണെന്ന് പറഞ്ഞാൽ അവർക്കതിൽ യാതൊരു പരിഭവവുമില്ല.
കഴിഞ്ഞ ആറുമാസമായി രാജ്യത്തിന്റെ ചാര കണ്ണുകൾ കേരളത്തിന് പിന്നാലെയുണ്ട്. ഐ. എസിന്റെ കണ്ണികൾ കേരളത്തിലുണ്ടെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നത്. ഇക്കാര്യം വിരമിക്കുന്ന വേളയിൽ ഡിജി പി യായിരുന്ന ലോക്നാഥ് ബഹ്റ പരസ്യമാക്കുകയും ചെയ്തു. എന്നാൽ ബഹ്റ വിചാരിച്ചാലൊന്നും നടക്കില്ലെന്ന് കേരളത്തിന് മനസ്സിലായി. കേരളത്തിന്റെ കാര്യത്തിൽ നരേന്ദ്രമോദിക്ക് പ്രത്യേക താത്പര്യമാണുള്ളത്. കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രിയ കക്ഷികൾ വർഗ്ഗിയ കക്ഷികളെയും തീവ്രവാദികളെയും വളർത്തുന്ന കാര്യം വളരെ മുമ്പേ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
താലിബാനിലെ ഭീകരൻമാർ മലയാളം സംസാരിക്കുന്ന ദൃശ്യം ശശി തരൂർ പുറത്തുവിട്ടതോടെ കേരളം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
'ലൗ ജിഹാദിൽ അകപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി ഐ.എസ്. ഭീകരരായി മാറിയ മലയാളി നിമിഷയുടെയും കുടുംബത്തിൻറെയും ചിത്രങ്ങളുമായി ഓസ്ട്രേലിയൻ ടെലിവിഷൻ ചാനൽ പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയതും വാർത്തയായി . നിമിഷയുടെ അമ്മ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി രാജ്യം വിട്ട നിമിഷയുടെ കാര്യത്തിൽ ഓസ്ട്രേലിയൻ മാധ്യമത്തിന് എന്താണിത്ര താത്പര്യമെന്ന് വ്യക്തമല്ല.
ഇടതുമുന്നണി സർക്കാരിന്റെ പിന്തുണയാണ് യഥാർത്ഥത്തിൽ തീവ്രവാദികൾക്ക് ബലം പകരുന്നത്.എന്തു ചെയ്താലും സർക്കാർ സഹായത്തിനുണ്ടെന്ന ഉറപ്പ് അവർക്കുണ്ട്. അത് ഉള്ളിടത്തോളം കാലം കേരളം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടു പോകും. പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷിച്ച വേളയിൽ കേരളം പാകിസ്ഥാനിലെ മയക്കുമരുന്ന് ഡോൺ ഹാജി സലിമിൻ്റെ പോക്കറ്റിൽ വീണതും നാം കണ്ടു..
കൊച്ചി ആഴക്കടലില്‍നിന്നു 25,000 കോടി രൂപ വിലമതിക്കുന്ന ലഹരി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയത്.പാക് പൗരൻ അറസ്റ്റിലുമായി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ്‌വര്‍ക്കിന്റേതാണ് ലഹരിയെന്നായിരുന്നു പാക്ക് സ്വദേശിയുടെ മൊഴി. എന്നാൽ ഈ ലഹരി എവിടെനിന്ന് ഉൽപാദിക്കുന്നു, ഏത് മാർഗത്തിലൂടെ എങ്ങോട്ടേക്ക്, ആർക്ക് എത്തിക്കണമെന്നതെല്ലാം അറിയേണ്ടതുണ്ടെന്ന് എൻസിബി അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടർന്നപ്പോഴാണു വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു റാക്കറ്റിനു വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്‍.സി.ബിയും നേവിയും സമുദ്ര ഗുപ്ത എന്ന പേരിൽ സംയുക്തമായി നടത്തിയ ഓപറേഷനിലൂടെയാണ് കൊച്ചി തീരത്ത് നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടിയത്. പാകിസ്ഥാനിൽ നിന്നെന്ന് സ്ഥിരീകരിച്ച് എന്‍.സി.ബി റിപ്പോര്‍ട്ട്. ചാര നിറത്തിലുള്ള പേരില്ലാത്ത കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്.
സംഭവത്തിൽ എന്‍.സി.ബിയുടെ പിടിയിലായ സുബൈര്‍ ഇറാന്‍ സ്വദേശിയാണെന്നായിരുന്നു ഇയാളുടെ മൊഴി. ഇയാള്‍ ഇറാനിലെ വിലാസമാണ് നൽകിയതും. എന്നാല്‍, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കുന്നു. അതെസമയം പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്നും ഇവ കൃത്യമായി എത്തിച്ച് നല്‍കിയാല്‍ വലിയ തുക പ്രതിഫലം നല്‍കുമെന്ന് സംഘം വാഗ്ദാനം നല്‍കിയതായും സുബൈര്‍ മൊഴി നല്‍കി.ഇതിനെല്ലാം ഹമാസിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാണ്.ഇന്ത്യയിലെ യുവ തലമുറയെ നശിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാരാണ് കേരളത്തിലും എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha





















