അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി; ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്; തുറന്നടിച്ച് കെ കെ രമ

മാധ്യമപ്രവർത്തകയെ വിളിച്ചു സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്. തുറന്നടിച്ച് കെ കെ രമ.
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ സുരേഷ്‌ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ ഇടപെടലാണ്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകയെ തൊട്ടും തലോടിയുമല്ല രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ ഉത്തരം പറയേണ്ടത്.
ഷിദയെ വിളിച്ചു സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായ സുരേഷ്‌ഗോപിയുടെ ഈ ഇടപെടലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല ആ കുട്ടി.
പൊതുപ്രവർത്തകരിൽനിന്നും ഒരിക്കലും ഉണ്ടാകാൻപാടില്ലാത്തതാണ് സംഭവിച്ചത്. തൽസമയം പ്രതികരിക്കാൻ കാണിച്ച ആർജ്ജവം മാതൃകാപരമാണ്. പലപ്പോഴും അപ്രതീക്ഷിതമായ ഇത്തരം പെരുമാറ്റങ്ങളോട് പ്രതികരിക്കാൻ കഴിയാറില്ല നമ്മുടെ പെൺകുട്ടികൾക്ക്. അടക്കവും ഒതുക്കവുമെന്ന പേരിൽ ശീലിപ്പിക്കപ്പെടുന്ന നമ്മുടെ പാരമ്പര്യ യുക്തികൾ പ്രതികരണശേഷിയില്ലാത്തവരായാണ് നമ്മുടെ പെൺകുട്ടികളെ വളർത്തുന്നത്.
അതുകൊണ്ടുതന്നെ ആ പ്രതികരണത്തിന്റെ ആർജ്ജവത്തെ ആദ്യമേ അഭിവാദ്യം ചെയ്യുന്നു. സ്വാഭാവിക ന്യായീകരണങ്ങൾ കൊണ്ടു തീരുന്നതല്ല ഷിദ അഭിമുഖീകരിക്കുന്ന മാനസികമായ പ്രായാസങ്ങൾ. മാധ്യമപ്രവർത്തകയ്ക്കൊപ്പം നിൽക്കണം ജനാധിപത്യകേരളം..
https://www.facebook.com/Malayalivartha





















