കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ദു:ഖവും നടുക്കവും രേഖപ്പെടുത്തുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
അക്രമണത്തിന് പിന്നിലാരാണെന്നും എന്തിന് വേണ്ടിയാണ് ഈ ക്രൂര കൃത്യത്തിന് മുതിർന്നതെന്നും എത്രയും പെട്ടെന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കണം. സർക്കാരുകൾ എത്രയും പെട്ടെന്നു വേണ്ട ഇടപെടലുകൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി .
ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കും അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha





















