യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിക്കുന്നു:- കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം...

കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. 52 പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനമാണ് കളമശേരിയിലെ സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നത്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവ സ്ഥലത്തു നിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു.
കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനസ്ഥലത്തു നിന്നു തന്നെ പിന്നിലുള്ളവരിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിച്ചുവരികയാണ്.
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരെ പോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും വാഹനങ്ങളും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.
https://www.facebook.com/Malayalivartha





















