Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിൻ...

29 OCTOBER 2023 05:52 PM IST
മലയാളി വാര്‍ത്ത

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് വെളിപ്പെടുത്തി പോലീസ്‌ സ്റ്റേഷനിൽ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ. കീഴടങ്ങും മുമ്പ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് മാർട്ടിൻ വിഡിയോയിൽ പറയുന്നു.

പതിനാറു വർഷമായി സഭയിൽ അംഗമായിരുന്നെന്ന് ഇയാൾ വിഡിയോയിൽ പറയുന്നു. രാജ്യ ദ്രോഹ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ആറ് വര്ഷം മുമ്പ് മനസിലായതായി ഇയാൾ പറയുന്നു. പോലീസിൽ കീഴടങ്ങുന്നു എന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ലൈവിൽ പറയുന്നത്. മൂന്ന് മണിക്കൂർ മുമ്പായിരുന്നു ലൈവ്. ലൈവിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നും ഇതേ മാർട്ടിൻ തന്നെയാണോ തൃശൂരിൽ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് അടക്കം ഡിലീറ്റ് ആയ നിലയിലാണ്.

അതേ സമയം കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. 52 പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനമാണ് കളമശേരിയിലെ സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നത്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവ സ്ഥലത്തു നിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു.

കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനസ്ഥലത്തു നിന്നു തന്നെ പിന്നിലുള്ളവരിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിച്ചുവരികയാണ്.

 

സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരെ പോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും വാഹനങ്ങളും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.

 

സ്ഥലത്ത് എയർഫോഴ്സിന്റെ ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. കൊച്ചിഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്.

എല്ലാ കക്ഷികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends