വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ശിവഗിരിയെ രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. സോണിയയുടെ പ്രസംഗം വേദി അറിഞ്ഞുതന്നെ ആയിരുന്നെന്ന് സുധീരന്‍ പറഞ്ഞു. ഔചിത്യത്തോടെ പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. അതിനെ വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ല. വൈദ്യരെ സ്വയം ചികിത്സിക്കുക എന്നാണ് വെള്ളാപ്പള്ളിയോട് പറയാനുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.
ജീവിതത്തിലിതുവരെ വെള്ളാപ്പള്ളി നടേശന്‍ വേദിയറിഞ്ഞ് സംസാരിച്ചിട്ടില്ല. ഏത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണ് താന്‍ ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്കറയില്ല സുധീരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്ത ഡി.സി.സി ഭാരവാഹികളെ നീക്കം ചെയ്യും. ജനപക്ഷ യാത്രക്ക് ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സോണിയ ഗാന്ധി ശിവഗിരിയില്‍ രാഷ്ട്രീയം സംസാരിച്ചതിനെ അതിരൂക്ഷമായ ഭാഷയില്‍ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























