വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയില്ല സിപിഐ എം, വിഴിഞ്ഞം പദ്ധതി കരാറിനെ എതിര്‍ക്കില്ല: പിണറായി വിജയന്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ കരാറില്‍ നിന്ന് അദാനി ഗ്രൂപ്പിനെ ഒഴിവാക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ സി.പി.ഐ എം എതിര്‍ത്തിട്ടില്ല. കരാറിലെ വ്യവസ്ഥകളെയാണ് എതിര്‍ത്തതെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എതിര്‍ത്താല്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി നിയമകുരുക്കിലാകും ഇത് പദ്ധതി നടപ്പിലാക്കാന്‍ താമസം നേരിടും. വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയില്ല സിപിഐ എം. നാടിന്റെ പങ്കാളിത്തത്തോടെ രൂപം നല്‍കാതെ അഴിമതി ഉണ്ടാക്കുന്ന തരത്തില്‍ പദ്ധതി രൂപീകരിച്ചതിനെയാണ് എതിര്‍ത്തതെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനോട് പാര്‍ടിക്ക് എതിര്‍പ്പില്ല. എന്നാല്‍ വാങ്ങുന്ന ശമ്പളത്തിന് അനുസൃതമായി കൃത്യമായി ഡ്യൂട്ടിചെയ്യുന്നു എന്ന് ഗവണ്‍മെന്റ് ഉറപ്പ് വരുത്തണമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണതലത്തില്‍ സമൂലമായ പരിഷ്‌ക്കരണം ആവശ്യമാണ്. ഭരണത്തിന്റെ സൌകര്യം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാരുകള്‍ നടപടിഎടുക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരള പഠന കോണ്‍ഗ്രസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ സി.പി.എമ്മിന്റെ നിലപാടുകള്‍ക്ക് മതനിരപേക്ഷ ശക്തികളുടെ പിന്തുണ ലഭിച്ചുവെന്നും പിണറായി കൂട്ടി ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























