നീണ്ട 37 ആം തവണയും മാറ്റി വച്ചു; എസ്.എൻ.സി. ലാവലിൻ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുന്നത് 2024 ഫെബ്രുവരി ആറിന്; അന്നറിയാം പിണറായി വിജയൻറെ വിധി

എസ്.എൻ.സി. ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി കഴിഞ്ഞ ദിവസം വീണ്ടും മാറ്റിയിരിക്കുകയാണ്. നീണ്ട 37 ആം തവണയാണ് ഇത് മാറ്റിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇനി അടുത്ത് എപ്പോഴാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതും കഴിഞ്ഞ ദിവസം തന്നെ കോടതി അറിയിച്ചിരുന്നു . ഇനി ഈ കേസ് പരിഗണിക്കുന്നത് അടുത്ത വർഷമാണ് . അതായത് 2024 ഫെബ്രുവരി ആറിലേക്കാണ് ഈ കേസ് പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത് .
അന്നത്തേക്ക് മാത്രമേ ഈ കേസ് ഇനി പരിഗണിക്കൂ. ചൊവ്വാഴ്ച കോടതിസമയം തീരാൻ 20 മിനിറ്റുമാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ലാവലിൻ കേസ് പരിഗണനയ്ക്കെത്തിയത്. സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ഹാജർ ആയിരുന്നില്ല. കേസ് അല്പനേരത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐ.ക്കുവേണ്ടി ഹാജരാകേണ്ട അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ ജൂനിയർ ആവശ്യപ്പെട്ടു.
മറ്റൊരു കേസിന്റെ തിരക്കിലാണെന്നും അല്പസമയത്തേക്ക് മാറ്റി വയ്ക്കണമെന്നും ആയിരുന്നു അപേക്ഷിച്ചത്. ഇത് അനുവദിക്കാൻ ആകില്ലെന്നും കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി ആറിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയിലുള്ളത്.
https://www.facebook.com/Malayalivartha





















