ശ്യാമ സുന്ദര കേര കേദാര ഭൂമി,ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി, മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി; ദൈവത്തിന്റെ സ്വന്തം നാട് രുപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങൾ; മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

ശ്യാമ സുന്ദര കേര കേദാര ഭൂമി, ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി, മാനവർക്ക് സമത നൽകിയ മവലിതൻ ഭൂമി, മധുര മഹിത ലളിത കലകൾ വിരിയും മലർവാടി, ദൈവത്തിന്റെ സ്വന്തം നാട് രുപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങൾ .... ഇന്ന് കേരളപ്പിറവി ദിനം ,,,ലോകമെബാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ !!!!!
മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണറും കേരളപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. “നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാം.
ഒപ്പം, മാതൃ ഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം എന്നായിരുന്നു ഗവർണറുടെ സന്ദേശത്തിൽ പറഞ്ഞത് . മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവി ആശംസ ഇങ്ങനെയാണ് ; ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്.
അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്‍റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.
ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്‍റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിൻ്റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.
https://www.facebook.com/Malayalivartha





















