പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; രണ്ടുപ്പേർ അറസ്റ്റിൽ

വിളപ്പിൽശാല പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിൽ പൊൻമള വില്ലേജിൽ പള്ളിയാലിലിൽ തയ്യിൽതൊടി ഹൗസിൽ ഉണ്ണീൻകുട്ടി മകൻ മുഹമ്മദ് സക്കറിയ, മലപ്പുറം ജില്ലയിൽ പൊൻമള വില്ലേജിൽ പള്ളിയാലിലിൽ കുറ്റിപ്പുറത്ത് ഹൗസിൽ രവി മകൻ രാഹുൽ,എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീഡിയോകോൾ വഴി ദൃശ്യങ്ങൾ പകർത്തുകയും എന്നാൽ പ്രതി വിവാഹം കഴിഞ്ഞ ആളാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ വ്യക്തിപരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
സംഭവത്തിൽ ഉടനടി കേസെടുത്ത് വിളപ്പിൽശാല പോലീസ് മലപ്പുറത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയും കാട്ടാക്കട - DYSP ഷിബുവിൻറയും മേൽനോട്ടത്തിൽ വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ്കു മാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.
https://www.facebook.com/Malayalivartha





















