വിപുലമായ രീതിയില്‍ കേരളപ്പിറവി ആഘോഷവുമായി സര്‍ക്കാര്‍ ; കേരളീയം പരിപാടിയിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

വിപുലമായ രീതിയില്‍ ഇത്തവണ കേരളപ്പിറവി ആഘോഷിക്കുകയാണ്. സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയാണ് മുഖ്യ ആകര്‍ഷണീയത. ഏഴു ദിനരാത്രങ്ങള്‍ തലസ്ഥാനത്തെ വൈവിദ്ധ്യങ്ങളുടെ ഉത്സവത്തിലേക്ക് കൂട്ടുന്ന കേരളീയം മഹോത്സവത്തിന് ഇന്നാണ് മിഴിതുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനാകും, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവര്‍ പങ്കെടുക്കുകയാണ്.
എന്നാൽ കേരളീയം പരിപാടിക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. അദ്ദേഹത്തിന് ക്ഷണമില്ലെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചിരിക്കുകയാണ് . ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലായെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുയായിരുന്നു എന്നാണ് വിവരം. നേരെയും പല പരിപാടികളിൽ ഗവർണറെ സർക്കാർ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു.നമുക്കറിയാം സർവ്വകലാശാലകളുടെ ചാൻസലറുമായി ബന്ധപ്പെട്ട വിഷയത്തിലും ബില്ലുകൾ ഒപ്പിടാത്ത വിഷയത്തിലും ഗവർണർ സർക്കാർ പോര് വളരെ രൂക്ഷമായി തുടരുകയാണ്.
ഗവർണർ സർക്കാർ പോർ രൂക്ഷമായിരുന്ന സമയത്ത് ഒന്നും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നും ഗവർണറെ സർക്കാർ ക്ഷണിച്ചിരുന്നില്ല. ഓണാഘോഷ ചടങ്ങുകളിൽ ഗവർണറെ മാറ്റി നിർത്തിയ സംഭവം അറിയാവുന്നതാണ്. ഇത്തരത്തിൽ പല പരിപാടികളിൽ നിന്നും ഗവർണറെ സർക്കാർ മാറ്റി നിർത്തിയിട്ടുണ്ട് . ഇപ്പോൾ ഇതാ കേരളീയം പരിപാടിയിലും ക്ഷണിച്ചിട്ടില്ല എന്ന വിവരമാണ് പുറത്തുവരുന്നത്.
ഒരു തവണ ഓണത്തിനു സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ആയിരുന്നു ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്. ഗവർണറും പത്നിയുമാണ് എല്ലാ വർഷവും ഈ പരിപാടിയിലെ വിശിഷ്ടാതിഥികൾ. പാളയത്ത് പ്രത്യേക വി.ഐ.പി പവിലയനിലാണ് ഗവർണറെ സ്വീകരിച്ചിരുത്തുക.എന്നാൽ അന്ന് ഘോഷയാത്രയിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കിയിരുന്നു . പക്ഷെ കഴിഞ്ഞ ഓണത്തിന് ഗവർണർക്ക് ക്ഷണം ഉണ്ടയിരുന്നു.
https://www.facebook.com/Malayalivartha





















