കളമശ്ശേരിയിൽ സ്‌ഫോടനം നടന്നു എന്നറിഞ്ഞപാടെ അല്പം ദൂരെയുള്ള പാനായിക്കുളത്ത് പോലീസ് പട ഓടി എത്തിയത് എന്തിന്..പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ പോലീസിന് ആവാം... പക്ഷെ രാജീവ് ചന്ദ്രശേഖറിന് പാടില്ല...പോസ്റ്റ് ചർച്ചയാവുന്നു

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുതത്ത് വലിയ ചർച്ചയാവുമ്പോൾ.സമൂഹ മാധ്യമങ്ങളിൽ പല തരാം അഭിപ്രായങ്ങൾ ഉയരുകയാണ്.
കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ധ ഉണ്ടാക്കാനും ശ്രമിച്ചതിനാണ് കേസ്.. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനെ വിർശിച്ഛ് കൊണ്ട്
ജിതിൻ കൃഷ്ണ എന്ന ഫേസ്ബുക്ക് ഹാന്ഡിലിലൂടെ പുറത്തുവന്ന ഒരു പോസ്റ്റ് ഇപ്പോൾ ചർച്ചയാവുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ ചെയ്ത തെറ്റാന്താണ്?
ആരാണ് ബോംബ് സ്ഫോടനം നടത്തിയത് എന്നറിയുന്നതിന് മുന്നേ ഒരു പ്രതേക വിഭാഗത്തെ സംശയിച്ചതും, ഹമാസ് പോലെയുള്ള ഭീകരവാദ സംഘടകളുടെ പങ്ക് സംശയിച്ചതും..
ഇതാണല്ലോ അങ്ങേരു ചെയ്ത തെറ്റ്...
ഇത് തെറ്റാണെന്നും സമൂഹത്തിൽ വിഷം കലർത്തുന്ന നടപടിയുമാണ് ഇതെന്നും എന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയൻ പറയുന്നത്..!!
ശരി.. പൂർണമായും അംഗീകരിക്കുന്നു...
എന്നാൽ തിരിച്ചോര് ചോദ്യം..
കളമശ്ശേരിയിൽ സ്‌ഫോടനം നടന്നു എന്നറിഞ്ഞപാടെ അല്പം ദൂരെയുള്ള പാനായിക്കുളത്ത് പോലീസ് പട ഓടി എത്തി നിസാമുദ്ദീനെയും അബ്ദുൽ സത്താറിനെയും കേരള പോലീസ് അറസ്റ്റ് ചെയ്തത് എന്തിനാണ്?
അവരെ ആ പരിസരത്ത് ആരേലും കണ്ടു എന്ന് പറഞ്ഞത് കൊണ്ടാണോ.. അല്ല..
അവരുടെ മതം നോക്കിയാണോ? അതുമല്ല
അവരുടെ വേഷം കണ്ടത് കൊണ്ടാണോ? അല്ല...
ഇതൊക്കെ ഉള്ളവർ കളമശ്ശേരിയിൽ തന്നെ നിരവധി ഉള്ളപ്പോൾ പാനയികുളത്ത് പോലീസ് ഓടിച്ചെല്ലേണ്ട കാര്യമില്ലല്ലോ...
അതായത് കേരളത്തിൽ ഇങ്ങനെയൊരു സ്ഫോടനം നടന്നു എന്നറിയുമ്പോൾ പോലീസ് തയ്യാറാക്കി വെച്ച ഹിറ്റ് ലിസ്റ്റിലെ ആദ്യ പേരുക്കാരെ തിരഞ്ഞ് കേരള പോലീസ് ഓടിയെത്തിയതാണ്...
നാട്ടിലെ വേറെ ആരെയും തേടി വരാതെ ഇവരെ മാത്രം തേടി പോലീസ് അങ്ങോട്ട് ഓടിയെത്തി എങ്കിൽ അതിനൊരു കാരണമുണ്ടാവുമല്ലോ അല്ലെ..?
അങ്ങനെയൊരു സംശയം പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ പോലീസിന് ആവാം... പക്ഷെ രാജീവ് ചന്ദ്രശേഖറിന് പാടില്ല.. !
https://www.facebook.com/Malayalivartha





















