കളമശ്ശേരി സ്‌ഫോടന കേസ്; മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഡൊമിനിക് മാര്‍ട്ടിന്റെ പ്രതികരണം ഇങ്ങനെ; അമ്പരന്ന് പോലീസ്; സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഞെട്ടിച്ചു

കളമശ്ശേരി സ്‌ഫോടനകേസുമായി ബന്ധപ്പെട്ടു പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും യാതൊരു കുലുക്കമില്ലാതെ ഡൊമിനിക് മാര്‍ട്ടിന്‍ നിന്നുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് . അത്താണിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച കാര്യം പോലീസ് മാർട്ടിനോട് സൂചിപ്പിച്ചത്. പക്ഷേ മാർട്ടിൻ യാതൊരു ഭാവഭേദവും ഇല്ലായിരുന്നില്ല .
സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല കുമ്പിട്ടുള്ള നില്‍പ്പായിരുന്നു മറുപടി. ഏഴു മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനിടെ ഒരു ഭാവമാറ്റവും മാര്‍ട്ടിനുണ്ടായിരുന്നില്ല.അത്താണിയിലെ ഫ്‌ളാറ്റിലെ പെയിന്റിങ് ജോലികള്‍ ഏര്‍പ്പാട് ചെയ്യാന്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
വാടക തുക കൂട്ടുന്നതു സംബന്ധിച്ചും ചിലരുമായി സംസാരിച്ചതായി വിവരം പുറത്ത് വരുന്നു . എന്നാല്‍, ഈ ദിവസങ്ങളില്‍ മാര്‍ട്ടിന്‍ വന്നത് ബോംബ് നിര്‍മിക്കാനാണെന്നാണ് പോലീസ് നിഗമനം അത്താണിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്ന് മുറികളില്‍ താമസിച്ചിരുന്നത്.
ഇവര്‍ ശനിയാഴ്ച ജോലി കഴിഞ്ഞാല്‍ വൈകീട്ട് നാട്ടിലേക്ക് പോകും. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് ജോലിക്കെത്തുക. ഈ അവസരം മുതലാക്കിയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഫ്‌ളാറ്റിലെ മുകളിലെ മുറി ബോംബുണ്ടാക്കാന്‍ മാര്‍ട്ടിന്‍ ഉപയോഗപ്പെടുത്തിയതെന്നാണ് സൂചന.
മാര്‍ട്ടിന്റെ ബൈക്കിലാണ് പെട്രോളും ഗുണ്ടുകളും ബാറ്ററികളും വെള്ളിയാഴ്ച ഫ്‌ലാറ്റില്‍ കൊണ്ടുവന്നത്. ശനിയാഴ്ച ഫ്‌ളാറ്റില്‍ തങ്ങി ബോംബുണ്ടാക്കിയെന്നാണ് സൂചന. രാത്രിയോടെ തമ്മനത്തുള്ള വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെ വീണ്ടും ഫ്‌ളാറ്റിലെത്തിയാണ് സ്‌ഫോടനം നടത്താന്‍ ബോംബുകളെടുത്ത് കളമശ്ശേരിയിലേക്ക് പോയത്.
https://www.facebook.com/Malayalivartha





















