ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാഴായി;കോഴിക്കോട് മരുന്ന് സംഭരണശാല കടലാസില്‍ ഒതുങ്ങി,എവിടെ വീണ ജോര്‍ജ്ജേ കെട്ടിടം?,കപ്പിത്താനെ തള്ളാന്‍ വേണ്ടി മാത്രം ഒരു മന്ത്രി,കുത്തഴിഞ്ഞ് കിടക്കുകയാണ് ആരോഗ്യ വകുപ്പ്,രാജിവെച്ച് ഇറങ്ങി പൊയ്ക്കൂടേയെന്ന് ചോദ്യം ഉയരുന്നു

വീണ ജോര്‍ജ് അധികാരത്തില്‍ കയറിയത് മുതല്‍ വിവാദങ്ങളും പരാതികളുമാണ്. ആരോഗ്യവകുപ്പിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വാര്‍ത്തകളില്‍ നിറയുന്നതിനേക്കാള്‍ വിവാദങ്ങളില്‍ നിറയുന്നതാണ് അധികവും. വീണ്ടും പണി പതിനെട്ടിന്റെ വാങ്ങിക്കൂട്ടി വീണ ജോര്‍ജ്ജ്. ഇത്തവണ കൊടു്ത വാക്ക് പോലും പാലിക്കാത്ത കഴിവുകെട്ട വകുപ്പ് മന്ത്രിയെന്ന പരിഹാസം ശക്തമാകുന്നു. കെ.എം.എസ്.സി.എല്‍ കോഴിക്കോട് ജില്ലാ മരുന്ന് സംഭരണശാലയ്ക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാഴ്‌വാക്കായി. മന്ത്രി വീണ ജോര്‍ജിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്നു. കപ്പിത്താനെ തള്ളാന്‍ വേണ്ടി മാത്രം ഒരു മന്ത്രിയെന്ന പരിഹാസം ശക്തമാകുന്നു. വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രി ആയ കാലം മുതലേ വിവാദമാണ്. കുറേ മിന്നല്‍ പരിശോധന നടത്തി വാര്‍ത്തകളില്‍ നിറയാനാണ് മന്ത്രിയ്ക്ക് താല്‍പര്യം. കെകെ ശൈലജ ടീച്ചര്‍ നല്ല നിലയില്‍ കൊണ്ടുപോയ വകുപ്പായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായ് പ്രവര്‍ത്തിച്ച ഒരേയൊരു വകുപ്പ് ആരോഗ്യമായിരുന്നു. എന്നാല്‍ അതിന്ന് കുത്തഴിഞ്ഞ് കിടക്കുന്നുവെന്ന് പ്രതിഷേധം.
കോഴിക്കോട് നഗരത്തില്‍ മരുന്ന് സംഭരണശാലയ്ക്ക് സ്ഥലം അനുവദിക്കുമെന്നും കെട്ടിടം പണിയുമെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്ക് ഉറപ്പുനല്‍കിയത്. എന്നാല്‍, ഈ ഉറപ്പ് നിയമസഭാ രേഖകളിലൊതുങ്ങി. ഇപ്പോള്‍ നഗരപരിധിയില്‍ നിന്ന് 40 കി.മീ അകലെ കൊയിലാണ്ടി താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ വാടക കെട്ടിടത്തിലാണ് മരുന്ന് സംഭരണ ശാല പ്രവര്‍ത്തിച്ചുവരുന്നത്. ഈ കെട്ടിടത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങളോ, അഗ്‌നിരക്ഷാ സേനയുടെ നിരാക്ഷേപ പത്രമോ ഇല്ല എന്നകാര്യം നിയമസഭയില്‍ മന്ത്രിതന്നെ സമ്മതിച്ചിരുന്നു.
10 കോടിയോളം രൂപയുടെ സ്റ്റോക്ക് സൂക്ഷിക്കുന്ന ഈ മരുന്ന് സംഭരണശാല സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്. വെയര്‍ഹൗസ് കെട്ടിട വാടകയിനത്തില്‍ മാത്രം കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടംവരുന്നതായി നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയുടെ രേഖകളില്‍നിന്ന് വ്യക്തമാണ്. നഗരപരിധിയില്‍ നിന്ന് 40 കി.മീ അകലെയായതിനാല്‍ മരുന്നുകള്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാന്‍ വാഹന വാടകയിനത്തിലും നല്ലൊരു തുക കോര്‍പ്പറേഷന്‍ ചെലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും കോര്‍പ്പറേഷന് ഈ കെട്ടിടത്തിന്റെ വാടക കരാര്‍ പുതുക്കി നല്‍കി കൊണ്ടേയിരിക്കുകയാണ്.
ചേവായൂര്‍ ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടില്‍ സ്ഥലം ലഭ്യമാക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മരുന്നുശാലക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പലതവണ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനൊന്നും ഒരു ചെറുനീക്കം പോലും ഇതുവരെ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ല. ജില്ലാ മരുന്ന് സംഭരണശാല മുഖേന വിതരണം ചെയ്യുന്ന മരുന്നുകളുടെ 50 ശതമാനത്തില്‍ അധികവും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ്. അതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് സംഭരണശാല മാറ്റിസ്ഥാപിക്കുകയാണെങ്കില്‍ മരുന്ന് വിതരണം എളുപ്പമാകും. വാഹന വാടകയിനത്തിലും വളരെയധികം തുക ലാഭിക്കാന്‍ ഇത് ഉപകാരപ്പെടും. 2012ല്‍ ആലപ്പുഴ, കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് സംഭരണശാല നിര്‍മ്മിക്കുന്നതിന് പണം അനുവദിച്ചിരുന്നു. ഇതില്‍ കോഴിക്കോട് ജില്ലയൊഴികെ മറ്റിടത്തെല്ലാം വെയര്‍ഹൗസ് വരികയോ സ്ഥലം ലഭ്യമാകുകയോ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















