Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കോട്ടയത്ത് 15 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, പ്രതിയ്ക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

01 NOVEMBER 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

കോട്ടയം അയർക്കുന്നത് 15 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. മണർകാട് അരീപറമ്പ്ചേലക്കുന്നേൽ അജേഷ് സി.ടിയെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് പോക്സോ സാനു എസ് പണിക്കർ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും , ഐ പി സി 376 ഉം പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും , ഐ പി സി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 3 വർഷവും , ഐ പി സി 342 പ്രകാരം അന്യായമായി തടങ്കലിൽ വച്ചതിന് ആറ് മാസവും തടവ് അനുഭവിക്കണം.

പിഴയായി രണ്ടര ലക്ഷം രൂപയും അടയ്ക്കണം. 2019 ജനുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിൻറെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണ് കുട്ടിയുമായി പരിചയത്തിൽ ആയത്. തുടർന്ന് കുട്ടിയുമായി അടുപ്പം സാധിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ആയിരുന്നു. സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ച പ്രതി കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തന്റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

ഇതിനിടെ അബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു. പീഡനത്തിനിടെ ചെറുത്തുനിൽക്കാൻ ശ്രമിച്ച കുട്ടിയെ കഴുത്തിൽ ഷോളും കയറും മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പ്രതി താമസിക്കുന്ന ഹോളോബ്രിക്സ് കളത്തിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്നും രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് സമീപത്തെ കുഴിയിൽ ഇട്ട് മണ്ണിട്ട് മൂടുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം എസ് ഐ ആയിരുന്ന അനൂപ് ജോസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. തന്നെ കാണാനില്ലെങ്കിൽ പ്രതിയുടെ നമ്പരിൽ ബന്ധപ്പെടണമെന്നും വൈകിട്ട് അഞ്ചുമണിക്ക് ശേഷവും കണ്ടില്ലെങ്കിൽ പ്രതിയെ ബന്ധപ്പെട്ടാൽ മതിയെന്നും പെൺകുട്ടി ബന്ധുവായ യുവതിയോട് പറഞ്ഞിരുന്നു. ഇതാണ് കേസിൽ ഏറെ നിർണായകമായത്.

കൊലപാതകം നടത്തിയ മുറിക്കുള്ളിൽ നിന്നും പ്രതിചവച്ചു തുപ്പിയ നിലയിൽ പെൺകുട്ടിയുടെ സിം കാർഡ് കണ്ടെടുത്തിരുന്നു. ഈ സിം കാർഡിൽ നിന്നും ശേഖരിച്ച ഉമിനീർ സാമ്പിളുകളും പ്രതിയെ ശിക്ഷിക്കുന്നത് നിർണായകമായി. പെൺകുട്ടിയെ പ്രതിയുടെ സമീപം എത്തിച്ച ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായി. പോലീസ് ഇൻസ്പെക്ടർമാരായ ടി ആർ ജിജു , അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം എൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി. കേസിൽ പ്രോസിക്യൂഷനെ അഡ്വ. ടോജി തോമസ് , അഡ്വ. ബീന വി ജോൺ എന്നിവർ സഹായിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (20 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (29 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (58 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

Malayali Vartha Recommends