കേരളത്തില്‍ വട്ടമിട്ട് പറന്ന് കേന്ദ്ര ഏജന്‍സികള്‍;കേരള പോലീസിനെ വിശ്വാസമില്ല ഇരുചെവി അറിയാതെ അന്വേഷണം,കളമശ്ശേരി സ്‌ഫോടനത്തില്‍ സംശങ്ങള്‍ ഏറെ,സംസ്ഥാനത്ത് പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍,പിണറായി സര്‍ക്കാരിന് ഇത് മുട്ടന്‍ പണി

കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി വലവിരിക്കുന്നു. മലപ്പുറം,കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ സാന്നിധ്യമുണ്ട്. കേരള പോലീസുമായി യാതൊരു ആശയ വിനിമയവും നടത്താതെ അതീവരഹസ്യമായാണ് എന്‍ ഐ എ യുടെ നീക്കങ്ങള്‍. കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ എന്‍ ഐ എയുടെ സാന്നിധ്യമുണ്ടായിരുന്നു മലപ്പുറത്ത് സോളിഡാരിറ്റി നടത്തിയ പത്രസമ്മേളനത്തിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ സാന്നിധ്യമുണ്ടായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ വന്‍ തോതിലാണ് എന്‍ ഐ എ ഉദ്യോഗസ്ഥരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും കേരളത്തില്‍ ഇറക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ ഇത് സംബന്ധിച്ച് ഒരു രേഖയുമില്ലെന്നതാണ് വാസ്തവം.
കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ സംഭവം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ ഞ്ഞെട്ടിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഒറ്റയ്ക്ക് കേസ് വാദിക്കുമെന്ന പ്രതികരണമാണ് കേന്ദ്ര ഏജന്‍സികളെ ഞെട്ടിച്ചത്. മാര്‍ട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്‌ലാറ്റിലും സ്‌ഫോടനം നടന്ന സംറ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നാണ് മാര്‍ട്ടിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഈ ചെറിയ ഫ്‌ളാറ്റ്.
ഞായറാഴ്ച രാവിലെ 9.30തോടെ കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 3 പേരാണ് മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകള്‍ക്കും കാരണമാകുന്ന തരത്തിലുള്ള സ്‌ഫോടനമുണ്ടാക്കല്‍, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. എന്നാല്‍ ഒറ്റയ്ക്ക് ഒരാള്‍ കൃത്യം നടത്തിയെന്ന് പറയുന്നതാണ് കേന്ദ്രം വിശ്വസിക്കാത്തത്. മാര്‍ട്ടിന് പിന്നില്‍ ആളുകള്‍ ഉണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നു. യഹോവ സാക്ഷികളില്‍ നിന്നു തെറ്റി പിരിഞ്ഞതാണ് സ്‌ഫോടനത്തിന് പിന്നിലുള്ള കാരണമെന്ന് കേന്ദ്ര സര്‍ക്കാരിന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സ്‌ഫോടനത്തിന് തലേന്ന് പ്രതിക്ക് വന്ന ഒരു ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവ സ്ഥലത്ത് വന്നു പോയ ഒരു കാറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ട്. ഏതായാലും യഥാര്‍ത്ഥ സംഭവം പുറത്തു വരാന്‍ വഴിയില്ല. കേന്ദ്രത്തിന്റെ നീക്കങ്ങളെല്ലാം അതീവ രഹസ്യമാണ്.
എല്ലാ സംസ്ഥാനങ്ങളിലും എന്‍ ഐ എ ഓഫീസുകള്‍ തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ട് അധിക നാളായിട്ടില്ല.. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങള്‍ നേരിടാന്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തിന്‍ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഗാരവമായി എടുത്തത്. ഇതില്‍ ഒരു മലയാളി ബന്ധം കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാളുടെ മലയാളി ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകളും പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. അന്വേഷണ സംഘം കേരളത്തിലുമെത്തിയിരുന്നു.
കോയമ്പത്തൂര്‍ ഉക്കടം സ്‌ഫോടനത്തില്‍ സ്‌ഫോടനക്കൂട്ടുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌തെന്ന് സംശയിക്കുന്ന ലാപ്‌ടോപ് പൊലീസ് അഫ്‌സ്ഖര്‍ ഖാന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കളമശേരി സ്ഥാടനത്തിലും ഇത്തരം ഒരു സംശയം ഏജന്‍സികള്‍ക്കുണ്ട് ഇവിടെ പ്രതി സൊമിനിക്കിന് ഗള്‍ഫ് ബന്ധം ഉള്ളതാണ് കേന്ദ്രത്തെ ആശങ്കയിലാഴ്ത്തുന്നത്. കോയമ്പത്തൂര്‍ സ്‌പോടനത്തില്‍ വിയ്യൂര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയും കേന്ദ്രം അന്വേഷിക്കുന്നുണ്ട്. കേരളം തീവ്രവാദ ശക്തികളുടെ നിശബ്ദ സങ്കേതമാണെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. കേരള പോലീസിന് തീവ്രവാദികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇടതുവലതു മുന്നണികളില്‍ പലര്‍ക്കും തീവവാദികളുമായി ബന്ധമുണ്ടെന്ന് കേന്ദ്രം സംശയിക്കുന്നു. പല പ്രമുഖ നേതാക്കള്‍ക്കും തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നു. ഇത്തരം ശക്തികളെ പുറത്തു കൊണ്ടുവരണമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ ഇരിപ്പുറപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. കേരളത്തെ ഒരു വര്‍ക്ക് ഏരിയ ആക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്രം നടത്തിയ റയ്ഡ് കേരള പോലീസിലെ ഒരു കുഞ്ഞുങ്ങളും അറിയാതെയാണ് നടത്തിയത്.. ഉന്നത ഉദ്യോഗസ്ഥര്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. ഇതാണ് റെയ്ഡ് വിജയിക്കാനുള്ള കാരണം. ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴിയെന്നാണ് കരുതുന്നത്. തുര്‍ക്കിയിലെ അല്‍ക്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ രണ്ടു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും വന്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്നും കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം 'നോര്‍ഡിക് മോണിറ്റര്‍' വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.
സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്‌റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവിടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഇത്. . റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ സംഘടന തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സംഘടനയുമായി അടുത്ത് ബന്ധമുള്ളവര്‍ കേരളത്തിലുണ്ടെന്ന് കരുതുന്നു. യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധമെത്തിക്കുകയും ഭീകരവാദികള്‍ക്കു സഹായമെത്തിച്ചതിന്റെയും പേരിലാണ് റഷ്യ ഈ സംഘടനക്കെ തീരെ രംഗത്തു വന്നത്.
ഏതായാലും പിണറായി കിടുങ്ങി തുടങ്ങി.സ്വര്‍ണ കള്ളക്കടത്ത് തുടങ്ങിയ കാലത്താണ് എന്‍ ഐ എ കേരളത്തില്‍ വേരുറപ്പിക്കുന്നത്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തുടങ്ങിയതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വര്‍ണ്ണകടത്തും അന്വേഷണ വിധേയമായി. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് നീക്കം തുടങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് . എന്നാല്‍ കേന്ദ്രം പിടി മുറുക്കിയതോടെ പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് അവസാനിച്ചുവെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സ്വര്‍ണ്ണം കടത്തുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്. സ്വര്‍ണ്ണ കടത്ത് നടത്തി കിട്ടുന്ന പണം ദേശവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് മുമ്പ് കേന്ദ്രം പറഞ്ഞപ്പോള്‍ പിണറായി സര്‍ക്കാര്‍ ചിരിച്ചു തള്ളിയിരുന്നു. ഇപ്പോള്‍ എല്ലാം വെളിച്ചത്തായിരിക്കുന്നു. ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്ക് പിന്നില്‍ സി പി എം ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സംശയം. പുതിയ ബോംബ് സ്‌ഫോടനത്തില്‍ ഇത്തരത്തില്‍ പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ വിദേശ ബന്ധമാണ് അന്വേഷണത്തിന് കാരണം. ഏതായാലും കേന്ദ്രം കേരളത്തില്‍ വല വിരിച്ചു കഴിഞ്ഞു. അത് പൊട്ടിക്കാനാണ് പ്രയാസം.
https://www.facebook.com/Malayalivartha





















