എയര്‍പോര്‍ട്ടുകളില്‍ സ്ഥിര ജോലി കേരളത്തിലും അവസരം;വിവിധ പോസ്റ്റുകളിലായി മൊത്തം 496 ഒഴിവുകള്‍,2023 നവംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ അപേക്ഷിക്കാം,പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authortiy of India (AAI) ഇപ്പോള്‍ Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Executive പോസ്റ്റുകളിലായി മൊത്തം 496 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ അപേക്ഷിക്കാം.
Airports Authortiy of India (AAI) ന്റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 496 ആണ് ..അപേക്ഷിക്കാനുള്ള പ്രായ പരിധി 27 വയസ്സ് .. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌സി/എസ്ടിക്ക് 5 വര്‍ഷവും ഒബിസി (നോണ്‍ ക്രീമി ലെയര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും. ഒബിസി വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവുകള്‍ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 'നോണ്‍ക്രീമി ലെയര്‍' വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളതാണ്.
(ബി) പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം ഇളവ് ലഭിക്കുന്നതാണ്.
(സി) വിമുക്തഭടന്മാര്‍ക്ക്, കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഇന്ത്യയുടെ ഉത്തരവുകള്‍ നിര്‍ദ്ദേശിച്ച പ്രകാരം പ്രായത്തില്‍ ഇളവ് ബാധകമാണ്.
(ഡി) എഎഐയുടെ റെഗുലര്‍ സര്‍വീസിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രാഥമിക നിയമനത്തില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി 10 വര്‍ഷം ഇളവ് ലഭിക്കും.
(ഇ) മെട്രിക്കുലേഷന്‍ / സെക്കന്‍ഡറി പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനനത്തീയതിയില്‍ മാറ്റം വരുത്തുന്നതിനുള്ള തുടര്‍ന്നുള്ള അഭ്യര്‍ത്ഥനകളൊന്നും പരിഗണിക്കില്ല.
Airports Authortiy of India (AAI) ന്റെ പുതിയ Notification അനുസരിച്ച് Junior Executive തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഫിസിക്‌സും മാത്തമാറ്റിക്‌സുമായി സയന്‍സില്‍ മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ റെഗുലര്‍ ബാച്ചിലേഴ്‌സ് ബിരുദം (ബിഎസ്സി).
അഥവാ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ റെഗുലര്‍ ബാച്ചിലേഴ്‌സ് ബിരുദം. (ഫിസിക്‌സും മാത്തമാറ്റിക്‌സും ഏതെങ്കിലും സെമസ്റ്റര്‍ പാഠ്യപദ്ധതിയില്‍ വിഷയങ്ങളായിരിക്കണം).
ഉദ്യോഗാര്‍ത്ഥിക്ക് 10+2 സ്റ്റാന്‍ഡേര്‍ഡ് ലെവലില്‍ ഇംഗ്ലീഷില്‍ മിനിമം പ്രാവീണ്യം ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം . ഉദ്യോഗാര്‍ത്ഥി 10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ ഒരു വിഷയമായി ഇംഗ്ലീഷ് പാസായിരിക്കണം.
Airports Authortiy of India (AAI) ന്റെ 496 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 1000 രൂപയാണ് ,,SC/ST/PWD/സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല
irports Authortiy of India (AAI) വിവിധ Junior Executive ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക
Official website https://www.aai.aero/
https://www.facebook.com/Malayalivartha





















