ഉള്ളി വിലയില്‍ വന്‍ കുതിപ്പ്.... സവാളയുടെ വില രണ്ടാഴ്ചക്കുള്ളില്‍ നൂറു കടക്കുമെന്നാണ് മൊത്തവ്യാപാരികള്‍

സവാളയുടെ വില രണ്ടാഴ്ചക്കുള്ളില്‍ നൂറു കടക്കുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. ഒരു മാസം മുമ്പ് 20-25 നിരക്കില്‍ വിറ്റ സവാളയ്ക്കാണ് പെട്ടെന്ന് 4 ഇരട്ടിയോളമുള്ള വിലവര്‍ദ്ധനവുണ്ടാകുന്നത്. ചില്ലറ വില്പനയില്‍ സവാള കിലോ 80ല്‍ എത്തി. ചെറിയ ഉള്ളി 120, വെളുത്തുള്ളി 200 നുമാണ് വില്പന. സാവള വില ഉയരുന്നതിന് തൊട്ടു മുമ്പാണ് കിലോ 150 ലെത്തിയ തക്കാളി 25 ലേക്ക് താഴ്ന്നത്.
100 കടന്നുള്ള കുതിപ്പില്‍ മുരിങ്ങാക്കോലും ബീന്‍സും ഇഞ്ചിയും പിന്നിലല്ല. മുരിങ്ങക്കോല്‍ 130, ബീന്‍സ് 100, ഇഞ്ചി 160 നുമാണ് റീട്ടെയില്‍ വില്പന. ഏറ്റവും കൂടുതല്‍ ഉള്ളി കൃഷിയുള്ള വടക്കന്‍ കര്‍ണ്ണാടകയിലെ വരള്‍ച്ചയും ആന്ധ്രയിലെ മൊത്ത വ്യാപാര വിപണിയായ കര്‍നൂലിലും മഹാരാഷ്ട്രയിലെ നാസിക്കിലും ദസറയ്ക്ക് ശേഷമുള്ള വില വര്‍ദ്ധനവുമാണ് സംസ്ഥാന വിപണിയില്‍ പ്രകടമാകുന്നതെന്ന് മൊത്തവ്യാപാരിയായ കെ.എം. പരീക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha





















