വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കുന്ന കാര്യം കേരള ഘടകം തീരുമാനിക്കും; യെച്ചൂരി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊലള്ളേണ്ടത് സംസ്ഥാന ഘടകമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആരു നയിക്കണമെന്ന കാര്യവും കേരള ഘടകമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ സമാപിച്ച ദേശീയ പ്ലീനത്തിലെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉടന്‍ തന്നെ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























