ശബരിമല തെരഞ്ഞെടുപ്പ്... മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

കഴിഞ്ഞ മാസം ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തിരുന്നു. ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് പി എന്‍ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക..ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു ഒരു പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു..ഈ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും നേരത്തെ തയ്യാറാക്കിയ പ്രകാരമാണ് ഇത് സംഭവിച്ചത് എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.ഡോ മഹേന്ദ്ര കുമാര്‍ പി എസ് എഴുതിയ പോസ്റ്റാണ് ചര്‍ച്ചയായത്.
പോസ്റ്റ് പ്രകാരം വീഡിയോ സൂക്ഷ്മമായി കണ്ടു നോക്കുമ്പോള്‍ നറുക്ക് ഇടുന്ന കൂട്ടത്തില്‍ 11 ആം നമ്പര്‍ നറുക്ക് ഒഴികെ ബാക്കിയെല്ലാം, രണ്ട് കൈയും കൂട്ടി തിറുത്ത് ഇടുന്നു. 1 ആം നമ്പര്‍ മാത്രം, വെറുതെ ചുരുട്ടിയിടുന്നു. പിന്നീട് മേല്‍ശാന്തി എന്ന പേപ്പര്‍ ആദ്യം കൊടുത്തുവെങ്കിലും (6:11 ാശി 6:14 ാശി) അത് തിരിച്ചു നല്‍കിയിട്ടാണ്, 16 ബ്ലാങ്ക് പേപ്പര്‍ ഇടുന്നത്.ഏറ്റവും ഒടുവില്‍ മേല്‍ശാന്തി എന്ന പേപ്പര്‍ ഇരുകൈയും കൂട്ടി തിറുക്കാതെ ഇടുന്നു. സാങ്കേതികപരമായി ഇത് സാധിക്കുമോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍, നിങ്ങടെ നാട്ടില്‍ ലോക്കല്‍ ചിട്ടി നടത്തുന്ന ചേച്ചിമാരോട് ചോദിച്ചു നോക്കൂ...
നേരത്തെ തരാമെന്ന് വാക്ക് പറഞ്ഞ ചിട്ടി നല്‍കാന്‍, നറുക്കെടുപ്പില്‍ ചേച്ചിമാര്‍ ഇത്തരം നമ്പറുകള്‍ ഇറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാണ് നറുക്കെടുപ്പിനെ താരതമ്യം ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധ നേടിയപ്പോള്‍ തന്നെ മലയാളി വാര്‍ത്ത അത് വര്‍ത്തയാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിക്കുകയും ചെയ്തു. മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
നറുക്കെടുപ്പില്‍ അന്ന് തിരിമറി നടന്നോ എന്ന് സൂചിപ്പിച്ച പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
ശബരിമലയില്‍ വരുന്ന വൃശ്ചികമാസം മുതല്‍ക്കുള്ള മേല്‍ശാന്തിയുടെ നറുക്കെടുപ്പ് തുലാം മാസം 1 ആം തീയതിയായ ഇന്നലെയാണല്ലോ കഴിഞ്ഞത്...
സൂക്ഷ്മബുദ്ധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന (കുരുട്ടുബുദ്ധിയെന്ന് നാട്ടാര്‍ ??) സര്‍വ്വോപരി തല്ലുകൊള്ളിയുമായ ഞാന്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ മേല്‍ശാന്തി നറുക്കെടുപ്പ് വീഡിയോയില്‍, കണ്ട രസകരമായ/കൗതുകകരമായ ഒരു കാര്യം ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്...
ലെ യൂട്യൂബ് ലിങ്ക് കമന്റില്‍ കൊടുത്തിരിക്കുന്നു..
വീഡിയോ സൂക്ഷ്മമായി കണ്ടു നോക്കൂ...
യോഗ്യത നേടിയ 17 പേരുടെ, പേരുകള്‍ നറുക്ക് ഇടുന്ന കൂട്ടത്തില്‍ 11 ആം നമ്പര്‍ നറുക്ക് ഒഴികെ ബാക്കിയെല്ലാം, രണ്ട് കൈയും കൂട്ടി തിറുത്ത് ഇടുന്നു.
(വിളക്കിന് തിരി തെറുക്കുന്നതു പോലെ)
11 ആം നമ്പര്‍ മാത്രം, വെറുതെ ചുരുട്ടിയിടുന്നു...
അടുത്ത പാത്രത്തില്‍ 16 ബ്ലാങ്ക് പേപ്പറും, മേല്‍ശാന്തി എന്നെഴുതിയ 1 പേപ്പറും ആണ് ഇടുക..
പേരുകള്‍ എഴുതി ഇട്ടിരിക്കുന്ന പാത്രത്തില്‍ നിന്ന് എടുക്കുന്ന പേരിന്, അപ്പുറത്തെ പാത്രത്തില്‍ നിന്ന് മേല്‍ശാന്തി എന്ന നറുക്ക് കിട്ടുമ്പോഴാണല്ലോ അയാളെ നറുക്കെടുത്തതായി കണക്കാക്കുന്നത്.
മേല്‍ശാന്തി എന്ന പേര് എഴുതിയ പേപ്പര്‍ ഒഴികെ, ബാക്കി 16 പേപ്പറുകളും, ഇരു കയ്യും കൂട്ടി തിറുത്ത് ഇടുന്നു...
മേല്‍ശാന്തി എന്ന പേപ്പര്‍ ആദ്യം കൊടുത്തുവെങ്കിലും (6:11 ാശി 6:14 ാശി) അത് തിരിച്ചു നല്‍കിയിട്ടാണ്, 16 ബ്ലാങ്ക് പേപ്പര്‍ ഇടുന്നത്...ഏറ്റവും ഒടുവില്‍ മേല്‍ശാന്തി എന്ന പേപ്പര്‍ ഇരുകൈയും കൂട്ടി തിറുക്കാതെ ഇടുന്നു..
പേരുകള്‍ എഴുതിയ പേപ്പറില്‍ നിന്ന് കുട്ടി ആദ്യമേ തന്നെ 11 ആം നമ്പര്‍ തുണ്ട് എടുക്കുന്നു...
ഇപ്പുറത്തെ പാത്രത്തില്‍ നിന്ന് മേല്‍ശാന്തി എന്ന പേപ്പറും എടുക്കുന്നു..
ശുഭം..
മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha





















