മണ്‍മറഞ്ഞത് കഥകളി സംഗീതത്തിന്റെ ഭാവരാഗ കുലപതി...കഥകളി സംഗീതജ്ഞന്‍ മൂവാറ്റുപുഴ പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ അന്തരിച്ചു...

കഥകളി സംഗീതജ്ഞന്‍ മൂവാറ്റുപുഴ പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ (96) അന്തരിച്ചു. ചേര്‍ത്തല വാരനാട് വാത്യാട്ട് കുടുംബാംഗമാണ്.
ഗാന്ധി സേവാസദനം അക്കാദമിയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും സംഗീതാധ്യാപകനായിരുന്നു. പത്തുവര്‍ഷം സര്‍ക്കാര്‍ വിദ്യാലയത്തില്‍ കഥകളി അധ്യാപകനുമായിരുന്നു. 47 വര്‍ഷം ആകാശവാണിയില്‍ കഥകളിസംഗീതം ആലപിച്ചിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴം വൈകിട്ട് പായിപ്രയിലെ വീട്ടുവളപ്പില്‍. ഭാര്യ: വിലാസിനിക്കുഞ്ഞമ്മ. മക്കള്‍: രാജ്ഗോപാല്‍, രാജേശ്വരി. മരുമകന്‍: പി കൃഷ്ണകുമാര്‍.
അതേസമയം ഭാവസംഗീതത്തിന് മാതൃകയായ കഥകളിപ്പദങ്ങള്‍ ഇമ്പമോടെ ആറരപ്പതിറ്റാണ്ട് പാടി ധന്യമാക്കിയ കഥകളി സംഗീതജ്ഞന്‍ ചേര്‍ത്തല തങ്കപ്പ പണിക്കരുടെ വേര്‍പാട് കേരളത്തിനും കഥകളിമേഖലയ്ക്കും നികത്താനാകാത്ത നഷ്ടമാണ്. പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പ പണിക്കര്‍ എന്ന പണിക്കരാശാന്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മറന്നത് കഥകളിസംഗീതത്തിലൂടെയാണ്.
"
https://www.facebook.com/Malayalivartha





















