ആ കാഴ്ച സഹിക്കാനായില്ല... മണ്ണാര്‍ക്കാട് വീടിന് തീ പിടിച്ചതിന്റെ നടുക്കത്തില്‍ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു....

ആ കാഴ്ച സഹിക്കാനായില്ല...മണ്ണാര്‍ക്കാട് വീടിന് തീ പിടിച്ചതിന്റെ നടുക്കത്തില്‍ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. അലനല്ലൂരില്‍ കൊടിയന്‍കുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മയാണ് (63) മരിച്ചത്. ഇന്നലെ വൈകുന്നേരം് ഏഴിനാണ് സംഭവമുണ്ടായത്.
വീടിനോടു ചേര്‍ന്നുള്ള റബ്ബര്‍ പുകപ്പുരയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തം കണ്ട് അമ്മു അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഓട്ടോറിക്ഷാഡ്രൈവറായ മകന്‍ ജയകൃഷ്ണന്‍ പുറത്തുപോയതിനാല്‍ അമ്മു അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഒച്ചയുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.
വീടിനു അടുത്ത് താമസിക്കുന്ന, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തിലെ അന്‍സല്‍ ബാബുവും ഉടന്‍ സംഭവസ്ഥലത്തെത്തി. വീടിനോട് ചേര്‍ന്നുള്ള അടുക്കളവശത്ത് തീ പടര്‍ന്നുപിടിച്ചതോടെ പാചകവാതക സിലിന്‍ഡര്‍ മാറ്റാനാകാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അന്‍സല്‍ ബാബു ഉടന്‍തന്നെ വീട്ടില്‍ കടന്ന് പാചകവാതക സിലിന്‍ഡര്‍ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.
ഇദ്ദേഹത്തെ സഹായിക്കാനായി മറ്റൊരാളുമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാന്‍ ശ്രമിച്ചു. ഓടിട്ട ഇരുനിലവീടിന്റെ താഴത്തെ നില ഏറെക്കുറെ കത്തിയമര്‍ന്നു. വീട് കത്തുന്നതു കണ്ട് പരിഭ്രാന്തയായ അമ്മു അമ്മ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അഗ്‌നിരക്ഷാസേനയുടെ വാഹനം സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ വീടിന് സമീപമെത്താനും വെള്ളം പമ്പു ചെയ്യാനും സാധിച്ചില്ല. സേനാംഗങ്ങള്‍ സമീപവീടുകളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി.
"
https://www.facebook.com/Malayalivartha





















