ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്. കെ. വസന്തന് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

ഭാഷാചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എസ്. കെ. വസന്തന് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ . അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട് , ഡോ. ഖദീജ മുംതാസ്, ഡോ. പി. സോമന്‍, മെമ്പര്‍ സെക്രട്ടറി സി.പി. അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ. വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളാണെന്ന് പുരസ്‌കാര നിര്‍ണയസമിതി. മികച്ച അദ്ധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള സംഭാവനകള്‍ കൂടി പരിഗണിച്ചാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാര്‍ നല്‍കുന്ന ഈ പരമോന്നത പുരസ്‌കാരം നല്കുന്നത്
കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യസംവാദങ്ങള്‍,കാലം സാക്ഷി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഈടുറ്റ കൃതികള്‍.
"
https://www.facebook.com/Malayalivartha





















