എം.പി.വീരേന്ദ്ര കുമാറുമായി തനിക്ക് ശത്രുതയില്ലെന്ന് പിണറായി വിജയന്‍

ഞെരിഞ്ഞമര്‍ന്ന് ഇടതുമാറി... അടുത്ത ഇലക്ഷനായില്ലേ. ഇനി എന്തെങ്കിലും അടവുപറഞ്ഞ് ഇടത്തേക്ക്. സാക്ഷര കേരളം മറ്റൊരു അവസരവാദ കാലുമാറ്റത്തിനും സാക്ഷിയാകുന്നു.. ജെഡിയു നേതാവ് എംപി വീരേന്ദ്ര കുമാറിനെ വാനോളം പുകഴ്ത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.വിരേന്ദ്ര കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ശക്തികളെ ചെറുത്തുതോല്‍പിക്കാന്‍ വീരേന്ദ്ര കുമാര്‍ ധീരമായ നിലപാടെടുത്തു. ആഗോളവല്‍ക്കരണം പോലുള്ള കാര്യങ്ങളില്‍ അദ്ദേഹം നന്മയുടെ പക്ഷത്തായിരുന്നു. വീരേന്ദ്ര കുമാറിനുമായി ശത്രുതയില്ല. ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് വ്യാഖ്യാനം മാത്രമാണെന്നും പിണറായി പറഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് പിണറായിയും വീരേന്ദ്ര കുമാറും ഒരേ വേദി പങ്കിട്ടത്. അടിയന്തരാവസ്ഥാ കാലത്ത് വീരേന്ദ്ര കുമാറിനൊപ്പം ജയിലില്‍ കിടന്നിട്ടുണ്ട്. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിമര്‍ശിച്ചത് സ്വാഭാവവികമാണ്. വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ആദരവ് നല്‍കിയിരുന്നു. എന്നാല്‍ വിയോജിപ്പുകളില്ല എന്നല്ല ഇതുകൊണ്ട് അര്‍ത്ഥം. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ എതിര്‍പ്പുകളും യോജിപ്പുകളുമുണ്ടായിട്ടുണ്ട്. നാളെ ഒരുമിച്ച് പൊരുതുന്നതിന് ഇതൊന്നും തടസ്സമല്ല. വിയോജിപ്പുകള്‍ വ്യക്തിപരമല്ല. രാഷ്ട്രീയപരമായി മാത്രമാണെന്നും പിണറായി പറഞ്ഞു.
വീരേന്ദ്രകുമാര്‍ രചിച്ച് സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുളള ചിന്താ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന \'ഇരുള്‍ പരക്കുന്ന കാലം\' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പിണറായി വിജയന്‍ നിര്‍വഹിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തമായ വര്‍ഗീയ ഫാസിസത്തിനും, പ്രകൃതി ചൂഷണത്തിനുമെതിരായ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. കഴിഞ്ഞമാസം തിരുവനന്തപുരത്ത് കേരള ലോയേഴ്‌സ് ക്ലബ്ബിന്റെ പീരപ്പന്‍കോട് ശ്രീധരന്‍നായര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായിട്ടും വീരേന്ദ്രകുമാര്‍ വേദി പങ്കിട്ടിരുന്നു. പ്രസംഗത്തില്‍ വിഎസിനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും വീരേന്ദ്രകുമാര്‍ പരാമര്‍ശിച്ചിരുന്നു.
കൃഷിമന്ത്രി മോഹനന്‍ രാജിവെക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്..
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിടുന്നതും, യുഡിഎഫിനൊപ്പം ചേക്കേറുന്നതും. തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വീരേന്ദ്രകുമാറിനെ യുഡിഎഫ് തോല്‍പ്പിച്ചു എന്നാരോപിച്ച് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വീരനെ തിരികെ ഇടതുമുന്നണിയിലേക്കെത്തിക്കുന്നത്.
ഒരുമാസം മുമ്പ് വയനാട്ടില്‍ വച്ച് പ്രത്യേക ദൂതന്‍ വഴി പിണറായി വിജയനും, വീരേന്ദ്രകുമാറും നേരില്‍ കണ്ടിരുന്നു. ജനതാദള്‍ ഇടതുമുന്നണിയിലെത്തിയാല്‍ അര്‍ഹമായ പരിഗണനകള്‍ വീരേന്ദ്രകുമാറിനും, മകന്‍ ശ്രേയാംസ്‌കുമാറിനും പിണറായി ഉറപ്പുനല്‍കിയിട്ടുണ്ട. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ചതന്നെ യു.ഡി.എഫ് വിടാനാണ് ഐക്യ ജനതാദളിന്റെ നീക്കം. ഇതിന്റെ മുന്നോടിയായി പാര്‍ട്ടി പ്രതിനിധിയായ മന്ത്രി കെ.പി. മോഹനനോട് രാജിക്ക് തയ്യാറാവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീരന്റെ ഈ നീക്കങ്ങള്‍ സസൂഷ്മം കോണ്‍ഗ്രസും നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമുള്ള ഐക്യ ജനതാദള്‍ മുന്നണി വിട്ടാന്‍ മന്ത്രിസഭയ്ക്ക ദോഷമില്ലെങ്കിലും ജനതാദളിനെ അങ്ങനെ വിടാനും കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. വീരന്റെ വരവിനെ എതിര്‍ക്കുന്ന എല്‍.ഡി.എഫിലുള്ള ജനതാദള്‍ സെക്യുലറുകാരെ യു.ഡി.എഫും നോട്ടമിട്ടിട്ടുണ്ട്.
വീരേന്ദ്ര കുമാറുമായി തനിക്ക് ശത്രുതയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വീരേന്ദ്ര കുമാറിനും തന്നോട് ശത്രുതയില്ലെന്നാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീരേന്ദ്ര കുമാറും പിണറായി വിജയനും ഒരേ വേദി പങ്കിടുന്നത്. വീരേന്ദ്ര കുമാര്‍ രചിച്ച \'ഇരുള്‍ പരക്കുന്ന കാലം\' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. എന്നാല്‍, അത് വിദ്വേഷത്തിലേക്ക് ഒരിക്കലും വളര്‍ന്നിട്ടില്ല. വിയോജിപ്പോടു കൂടി തന്നെ യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് തങ്ങള്‍ ഇരുവരും ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. നാളെ ഒരുമിച്ച് നിന്ന് പോരാടുന്നതിന് ഒന്നും തടസ്സമല്ലന്നും അതിനായി തിരുത്തേണ്ടത് തിരുത്തണമെന്നും പിണറായി പറഞ്ഞു,
പറയുന്നതല്ലാതെ ഇടതുപക്ഷത്തിനും നാണവും മാനവുമില്ലെന്ന് ഈ സംഭവം അടിവരയിടുന്നു. ഇവരെല്ലാം പറയുന്ന ഈ രാഷ്ട്രീയ സാഹചര്യം എന്താണാവോ. അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നെന്നാണ് പറയുന്നത്. അന്ന് സീറ്റില്ലാതെ കഴുത്തിന് പിടിച്ച് തള്ളി. അത് അക്കരപ്പച്ചയാണെന്ന് തിരിച്ചറിഞ്ഞ് ഇന്ന് നാണം കെട്ട് തിരികെ അത്രമാത്രം. പിന്നെ ഈ മനസ്സിലാകാത്ത വാചകമടിയെങ്കിലും കുറച്ചൂകൂടെ. കോര്‍പ്പറേറ്റ്, ന്യൂനപക്ഷം.. സംഘപരിവാര്‍.. പോട്ടെ എന്തെല്ലാം പറഞ്ഞ് ആളുകളുടെ മുന്നില്‍ പിടിച്ച് നില്‍ക്കണ്ടേ അല്ലേ.. വലിയെടാ വലി. ശരിയാണ് ഇവര്‍ക്കെല്ലാം കേരളാ കോണ്‍ഗ്രസിനെപ്പോലെ അധികാരവും മന്ത്രിസ്ഥാനവും എപ്പോഴും വേണം.. ആരു ഭരിച്ചാലും..ഇത് ബിജെപ്പിക്ക് വളക്കൂറ് ഉറപ്പിക്കുന്നു എന്നു മാത്രം...
ഒന്നും ചോദിക്കരുത് പ്ലീസ് രാഷ്ട്രീയമാണ്.. അവസാരവാദമാണല്ലോ യഥാര്‍ത്ഥ രാഷ്ട്രീയം.. ധൈര്യ പൂര്‍വ്വം വീരാ.. വിട്ടോളൂ.. പക്ഷേ ജനം എന്നും കഴുതകളായിരിക്കില്ല...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























