സസ്‌പെന്‍ഷനിലായിരുന്ന തൃശൂര്‍ റേഞ്ച് മുന്‍ ഐജി ടി.ജെ. ജോസിനെ തിരിച്ചെടുത്തു

കോപ്പിയടി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന തൃശൂര്‍ റേഞ്ച് മുന്‍ ഐജി ടി.ജെ. ജോസിനെ തിരിച്ചെടുത്തു. ഹോംഗാര്‍ഡ്‌സ് ഐജി ആയിട്ടാണ് പുതിയ നിയമനം. തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടി.ജെ. ജോസിനെ കോപ്പിയടി വിവാദത്തെ തുടര്‍ന്ന് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്.
കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന എംജി സര്‍വകലാശാലയുടെ എല്‍എല്‍എം ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയാണ് ഐജി കോപ്പിയടിക്ക് പിടിക്കപ്പെട്ടത്. കര്‍ചീഫിനുളളില്‍ പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് വച്ചാണ് കോപ്പിയടി നടത്തിയത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ സര്‍വ്വകലാശാല ചുമതലപ്പെടുത്തി. അന്വേഷണത്തിനൊടുവില്‍ ടി.ജെ. ജോസ് കോപ്പിയടിച്ചതായി ഉപസമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ടി.ജെ. ജോസിനെ എംജി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























