ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി...

ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്. തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു അതിഥിയുടെ താമസം. റിക്കോര്‍ഡ് ബുക്കെടുക്കാന്‍ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥിയെ നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ് പിന്നീട് കാണാനായത്.
ഉടന്‍ തന്നെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഏഴ് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. ഇരവിമംഗലം കാരിവേലില്‍ ബെന്നിയുടെ മകളാണ്. എന്‍ആര്‍ഐ സീറ്റിലാണ് അതിഥി എംബിബിഎസ് പ്രവേശനം നേടിയത്.
ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha