ജെഎസ്എസ് വീണ്ടും പിളര്‍പ്പിലേയ്ക്ക്

ജെഎസ്എസ് മറ്റൊരു പിളര്‍പ്പിലേയ്ക്ക് കൂടി നീങ്ങുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ നിയമോപദേശകനായി പ്രവര്‍ത്തിക്കുന്ന എ.എന്‍.രാജന്‍ ബാബുവിനെതിരേ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. രാജന്‍ ബാബു എസ്എന്‍ഡിപി നിയമോപദേശക സ്ഥാനം ഒഴിയണമെന്ന് ഷാജു ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയുന്നില്ലെങ്കില്‍ രാജന്‍ ബാബുവിനെ പാര്‍ട്ടി പുറത്താക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
അതേസമയം പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സെന്റര്‍ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജന്‍ ബാബുവും രംഗത്തുവന്നു.
എല്‍ഡിഎഫ് പ്രവേശനത്തിന്റെ പേരില്‍ കെ.ആര്‍.ഗൗരിയമ്മയുമായി തെറ്റിയാണ് ജെഎസ്എസ് രണ്ടു വിഭാഗങ്ങളായത്. ഗൗരിയമ്മയും സംഘവും എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ രാജന്‍ ബാബു, കെ.കെ.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നത്.
രാജന്‍ ബാബുവിനെതിരായ നടപടി യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞതിനു പിന്നാലെയാണ് ഷാജു രംഗത്തു വന്നതെന്നും ശ്രദ്ധേയമാണ്. രാജന്‍ ബാബു പുറത്തേയ്ക്കുള്ള വഴിയിലാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനും പറഞ്ഞു കഴിഞ്ഞു. കൃത്യമായ നിലപാട് രാജന്‍ ബാബു വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























