ഭീകരര്‍ക്കെതിരെ പൊരുതാന്‍ അഭ്യര്‍ത്ഥിച്ച് മോഡി... ഭീകരാക്രമണവുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി

ഭീകരാക്രണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവാസ് ഷെരീഫ് ഇന്നു ഉച്ചയോടെ മോഡിയെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ നല്‍കിയ കൃത്യവും സൂക്ഷമവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും മോഡി ആവശ്യപ്പെട്ടു.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ പാക്ക് പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും നവാസ് ഷെരീഫ് മോഡിയെ അറിയിച്ചു. അതിനിടെ, ഭീകരരില്‍നിന്ന് പിടിച്ചെടുത്ത സാമഗ്രികളില്‍ ചിലത് പാക്ക് നിര്‍മിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. 35 മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ആറു ഭീകരരെയും വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, പത്താന്‍കോട്ട് ഭീകാരാക്രണത്തെ അപലപിച്ച് പാക്കിസ്ഥാന്‍ പ്രസ്താവന ഇറക്കിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ വേദന ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണ്. പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനും അന്വേഷണം നടത്തുന്നതെന്ന് പാക്ക് വിദേശകാര്യമന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍ പാക്ക് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. ജയ്‌ഷെ മുഹമ്മദിന് ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വഴി കൈമാറിയത്. ഭവല്‍പൂരില്‍ നിന്നുള്ള ഫോണ്‍വിളികളുടെ വിവരങ്ങളാണ് ഈ രേഖകളില്‍ പ്രധാനം. ഫോണ്‍ വിളികളുടെ ഉത്ഭവ സ്ഥാനവും വിലാസങ്ങളും ഇതിലുള്‍പ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























