നിരഞ്ജന്റെ മൃതദേഹത്തിന് മുന്നില്‍ നിറകണ്ണുകളോടെ മേജര്‍ രവി

രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന ധീര ജവാന്മാര്‍ക്ക് സിനിമയിലൂടെ ഒട്ടേറെ തവണ ബിഗ് സല്യൂട്ട് നല്‍കിയ സംവിധായകനാണ് മേജര്‍ രവി. മുന്‍ പട്ടാളക്കാരനായതു കൊണ്ടുതന്നെ മേജര്‍ രവിക്ക് തന്റെ സിനിമയിലൂടെ സൈനികരുടെ ജീവിതം എന്താണെന്ന് അതിന്റേതായ രീതിയില്‍ വരച്ചു കാട്ടാന്‍ പറ്റിയിട്ടുണ്ട്.
കീര്‍ത്തി ചക്രയിലെ നടന്‍ ജീവയുടെ ജീവിതം പോലെ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ ജീവിതവും എരിഞ്ഞടങ്ങിയപ്പോള്‍ മേജര്‍ രവിയുടെ കണ്ണും നിറഞ്ഞു. നിറകണ്ണുകളോടെയാണ് മേജര്‍രവി നിരഞ്ജനെ മൃതദേഹത്തിനുമുന്നില്‍ നിന്നത്. നിരഞ്ജനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ മേജര്‍ രവിക്ക് പറയാനുണ്ട്.
പാലക്കാടിന്റെ മണ്ണില്‍ നിരഞ്ജന്‍ എത്തിയപ്പോള്‍ അവിടെ മേജര്‍ രവിയും ഉണ്ടായിരുന്നു. എലമ്പുലാശേരി കളരിക്കല്‍ തറവാട്ടിലെ സംസ്‌കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. നിരഞ്ജന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ മണ്ണാര്‍ക്കാട് എന്നാണ് മേജര്‍രവി ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ഒരു പട്ടാളക്കാരന്‍ കരയാന്‍ പാടില്ലെന്നറിയാം, എങ്കിലും ഒരു നിമിഷം ഞാനും കരഞ്ഞുപ്പോയെന്നാണ് മേജര്‍രവി പറഞ്ഞത്. ആ ഗ്രാമത്തിലെ അന്തരീക്ഷം അത്രമാത്രം മനസ് അലിയിക്കുന്നതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























