Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പയ്യന്നൂര്‍ ഹക്കീം വധക്കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

06 JANUARY 2016 10:38 AM IST
മലയാളി വാര്‍ത്ത.

കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായ പയ്യന്നൂര്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി ജോസ് മോഹനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയത്. പ്രതികളെ ആരെയും കണ്ടത്തൊതെയുള്ള പൊലീസിന്റെ എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്

2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്റെ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. ഹക്കീമിന്റെ ഫോണിന്റെ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയ നിലയില്‍ ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കണ്ടത്തെിയിരുന്നു. മദ്‌റസക്ക് തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന നിലയിലാണ് ഇവിടത്തെ അധ്യാപകര്‍ മൃതദേഹം കണ്ടത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചശേഷം തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് കൈമാറിയത്. 

കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പയ്യന്നൂരില്‍ ഹര്‍ത്താലും സമരസമിതി സത്യഗ്രഹവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിക്കുവേണ്ടി ടി. പുരുഷോത്തമനുമാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് തുടക്കം കുറിച്ച് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് സംഘം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends