കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനാറുകാരിയെ കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഒപ്പം താമസിച്ചിരുന്ന കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ മനം നൊന്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ ചെന്തിപ്പില്‍ സനിതാ ഭവനില്‍ സജീവിന്റെയും ബിന്ദുവിന്റെയും മകള്‍ സനിതയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. വീട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മരിച്ചു.
ഓട്ടോെ്രെഡവറായ രഞ്ജിത്ത്(22) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് ആറു മാസം മുന്‍പാണ്. തിങ്കളാഴ്ച രാവിലെ രഞ്ജിത്തിന്റെ അയല്‍വാസിയും സുഹൃത്തുമായ ഓട്ടോഡ്രൈവര്‍ രഞ്ജു(21) പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ രഞ്ജു ഇത്തിക്കരയാറ്റിലെ കോടക്കയം ഭാഗത്തേയ്ക്ക് ഓട്ടോ ഓടിച്ചിറക്കി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി ഇയാള്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് രഞ്ജുവിന്റെ ബന്ധുക്കളായ ചില സ്ത്രീകള്‍ സനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ ആഘാതത്തിലാണ് ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചതിന് രഞ്ജിത്തിനെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് രഞ്ജുവിനും ബന്ധുക്കള്‍ക്കുമെതിരെയും കേസെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















