Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനകീയ വികസനാവശ്യങ്ങള്‍ വാദിച്ച് നേടിയെടുക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വേണം, അത് ഇടതുപക്ഷത്തിനേ സാദ്ധ്യമാവൂ: സീതാറാം യെച്ചൂരി

09 JANUARY 2016 05:07 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ നിന്ന് ഫലപ്രദമായ ഇടതുപക്ഷ ബദല്‍ രൂപപ്പെട്ടാലല്ലാതെ രാജ്യത്ത് ഇടത് ബദല്‍ സാദ്ധ്യമാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നവ ഉദാരീകരണം തീവ്രമായി അടിച്ചേല്‍പിക്കുകയും സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ നേരിട്ട് ജനകീയ വികസനാവശ്യങ്ങള്‍ വാദിച്ച് നേടിയെടുക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വേണം. കേരളത്തില്‍ അത് ഇടതുപക്ഷത്തിനേ സാദ്ധ്യമാവൂ എന്നും സി.പി.എമ്മിന്റെ നാലാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
നവ ഉദാരവത്കരണ സാമ്പത്തിക ക്രമത്തില്‍ ബദല്‍ വികസനനയം മുന്നോട്ട് വയ്ക്കാനും നടപ്പാക്കാനും പറ്റിയ രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഒന്നാം പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച ജനകീയാസൂത്രണ ബദല്‍ ഇടതുസര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി. പിന്നീട് വന്ന യു.ഡി.എഫ് ഭരണം അത് അട്ടിമറിച്ചു. ജനാധിപത്യത്തിന്റെ വികേന്ദ്രീകരണമാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ട് വച്ചതെങ്കില്‍ യു.ഡി.എഫ് ഭരണത്തില്‍ സമ്പത്തിന്റെ കേന്ദ്രീകരണമായി ചുരുങ്ങി. കേന്ദ്രനയങ്ങള്‍ കാരണം കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. എന്നാല്‍ തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ അവയെ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. യു.ഡി.എഫ് ഭരണത്തില്‍ കേരളത്തിന്റെ കാര്‍ഷിക, വ്യാവസായികമേഖലകള്‍ തകര്‍ച്ചയിലായിരിക്കുന്നു. സാമൂഹ്യ, സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതും കാണാതിരിക്കാനാവില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക സ്തംഭനാവസ്ഥ അവസാനിപ്പിച്ച് വേഗത്തിലുള്ള വികസനനയം കേരളത്തിന് ആവശ്യമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചാലേ ഇത് സാദ്ധ്യമാകൂ.
ഇടത് സര്‍ക്കാരുകളുടെ ഇടപെടലുകളാണ് കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക സൂചികകള്‍ ഉയര്‍ന്ന നിലയിലെത്തിച്ചത്. അത് സൃഷ്ടിച്ച സ്വയംഭരണ സ്വഭാവം കൂടുതല്‍ ക്രിയാത്മകമായ നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ ഇടത് സര്‍ക്കാര്‍ വീണ്ടും വരണം. ഫെഡറലിസത്തെ വെല്ലുവിളിച്ച് നരേന്ദ്ര മോദിയുടെ ഭരണം സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കടന്നു കയറുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ ഒഴുക്കിന് മോദി സര്‍ക്കാര്‍ തടയിട്ടു. ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കി പകരം നിതി ആയോഗ് കൊണ്ടുവന്നത് കേവലം പേരില്‍ മാറ്റം വരുത്തലായി മാത്രം കാണേണ്ട. മൊത്തത്തിലുള്ള നയവ്യതിയാനമാണത്. കേരളവും ബംഗാളുമാണ് ഏറ്റവുമധികം റവന്യൂകമ്മി വരുത്തുന്ന സംസ്ഥാനങ്ങളെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തല്‍ ഇടതുപക്ഷത്തെ ലക്ഷ്യം വച്ചാണ്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താനുള്ള എല്ലാ അവസരവും ജയ്റ്റ്‌ലി വിനിയോഗിക്കാറുണ്ട്. അതിലൊന്നായി ഇതിനെ കണ്ടാല്‍ മതിയെങ്കിലും റവന്യൂകമ്മി എന്നത് ഒരു വാര്‍ഷികപ്രതിഭാസമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇവിടെ യു.ഡി.എഫിനെയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends