മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന ഭാര്യയെ ഭര്‍ത്താവ് തറയോടു കൊണ്ടിടിച്ച് കൊന്നു; ആത്മഹത്യാശ്രമം നടത്തിയ ഭര്‍ത്താവ് ആശുപത്രിയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന ഭാര്യയെ ഭര്‍ത്താവ് തറയോട് കൊണ്ട് തലയ്ക്കിടിച്ച് കൊന്നു. നാവായിക്കുളം ജലജാ മന്ദിരത്തില്‍ രാധികയാണ് (42)കൊല്ലപ്പെട്ടത്. ഇവരെ ആക്രമിച്ചശേഷം കല്ലിന് സ്വയം തലയ്ക്കിടിച്ച് ആത്മഹത്യാശ്രമം നടത്തിയ ഭര്‍ത്താവ് ജയകുമാറിനെ (45) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 8.45 ഓടെ മോര്‍ച്ചറിക്ക് എതിര്‍വശത്തെ പ്രവേശന കവാടത്തില്‍ കാര്‍ഷെഡിന് സമീപമുള്ള വരാന്തയിലെ കോഫി ഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്.
കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കല്‍ കോളേജിലെ 17ല്‍ അഡ്മിറ്റായിരുന്നു രാധിക. രാധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ജയകുമാറായിരുന്നു കൂട്ടിരിപ്പ്. രാവിലെ 8.40ഓടെ വാര്‍ഡില്‍ നിന്ന് കാപ്പി കുടിക്കാനായി രാധികയെ ഇയാള്‍ വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മറ്റ് രോഗികളും ആശുപത്രി ജീവനക്കാരും പറയുന്നു. ആശുപത്രി വരാന്തയിലെ കോഫി സ്റ്റാളിലെത്തി കാപ്പി വാങ്ങി കുടിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ജയകുമാര്‍ നിലത്തുകിടന്ന തറയോട് എടുത്ത് രാധികയുടെ തലയില്‍ ഇടിക്കുകയുമായിരുന്നു.
തലതകര്‍ന്ന് രക്തം ചീറ്റിയൊഴുകി അബോധാവസ്ഥയിലായ ഇവരെ സംഭവം കണ്ടുനിന്നവര്‍ താങ്ങിയെടുത്ത് ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്നാണ് ജയകുമാര്‍ അതേ ഓട്ടുകഷണം ഉപയോഗിച്ച് തലയ്ക്കിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചത്. സംഭവമറിഞ്ഞ് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേര്‍ന്ന് ഇയാളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാധിക ചികിത്സ തുടരുന്നതിനിടെ പതിനഞ്ച് മിനിട്ടിനകം മരണപ്പെട്ടു. രാധികയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജയകുമാര്‍ പൊലീസ് കാവലില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്. ജയകുമാറിന് മാനസിക ആസ്വാസ്ഥ്യമുണ്ടോയെന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. രാധികയെ പെട്ടെന്ന് കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ വിധമുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























