Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോളാര്‍ കേസില്‍ മുഖ്യന്‍ കമ്മീഷനുമുന്നില്‍ 25ന് വിസ്താരത്തിന് ഹാജരാകും

12 JANUARY 2016 05:13 PM IST
മലയാളി വാര്‍ത്ത.

സോളാര്‍ കേസ് അവസാന ഘട്ടത്തിലേക്ക്. നാളുകളായുള്ള സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടി കമ്മീഷന് മുന്നിലേക്ക്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ സാക്ഷി വിസ്താരത്തിന് വിധേയനാക്കും. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ജനവരി 25ന് തിരുവനന്തപുരത്തുവച്ചായിരിക്കും വിസ്താരം. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ഇതുവഴി മുഖ്യമന്ത്രിക്ക് അവസരം ലഭിക്കും. കമ്മീഷന്റെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് അന്തിമ തെളിവെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
മുഖ്യമന്ത്രിയെ വിസ്തരിക്കുന്ന കാര്യം കൊച്ചിയിലെ സിറ്റിങിനിടെ സോളാര്‍ കമ്മിഷന്‍ ജഡ്ജി എസ്. ശിവരാജനാണ് വ്യക്തമാക്കിയത്. ഹാജരാകാന്‍ തയാറാണെന്നു മുഖ്യമന്ത്രി സോളാര്‍ കമ്മിഷനെ അറിയിച്ചു. കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിശദീകരണം നേരത്തെ കമ്മിഷന്‍ തേടിയിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രിയോടു ഹാജരാകാന്‍ താത്പര്യമുണ്ടോയെന്നു കമ്മിഷന്‍ ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ ഹാജരാകാനുള്ള സമ്മതം മുഖ്യമന്ത്രിയുടെ ഓഫിസ് കമ്മിഷനെ അറിയിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കമ്മിഷന്‍ പരിശോധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
അതിനിടെ കേസില്‍ തെളിവുകള്‍ നല്‍കാതിരിക്കാന്‍ ഗൂഡ ശ്രമം നടക്കുന്നുവെന്ന സൂചനയും കമ്മീഷന്‍ പങ്കുവച്ചു. സോളാര്‍ കേസില്‍ കമ്മീഷന് മുമ്പാകെ ചൊവ്വാഴ്ച്ച ഹാജരാവാന്‍ സരിത എസ്. നായരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നു ഹാജരാവില്ലെന്ന് സരിത രാവിലെ വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ച സരിത തന്നെ വിവാദമാക്കിയ കത്ത് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നാണ് സരിതയുടെ നിലപാട്. കത്തിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഹാജരാക്കാന്‍ കഴിയില്ലെന്നും സരിത പറയുന്നു. ആലപ്പുഴ രാമങ്കരിയില്‍ മറ്റൊരു കേസുള്ളതിനാലാണ് ഹാജരാകാത്തതെന്നാണ് ഇന്ന് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
സോളാര്‍ കേസില്‍ വിസ്തരിക്കേണ്ടവരുടെ സാക്ഷിപ്പട്ടിക ജുഡിഷ്യല്‍ കമ്മിഷന്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തിയിരുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതാ എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട എംഎ!ല്‍എമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നും കമ്മിഷന്‍ നേരത്തെ തെളിവെടുത്തു. സോളാര്‍ കേസിലെ പ്രതികള്‍ പലതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളാവും മുഖ്യമന്ത്രിയില്‍ നിന്ന് കമ്മിഷന്‍ തേടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (1 hour ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (1 hour ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (7 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends