ചന്ദ്രബോസ് വധക്കേസില്‍ വിധി ഈ മാസം 20ന്

ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വിവാദ വ്യവസായി നിഷാം കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദം പൂര്‍ത്തിയായി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 20ന് കേസില്‍ വിധി പറയും. 79 ദിവസം നീണ്ടുനിന്ന വിചാരണ പൂര്‍ത്തിയായി. കേസില്‍ പ്രതിഭാഗത്തിന്റെ അന്തിമ വാദവും പ്രോസിക്യൂഷന്റെ മറുപടി വാദവും ചൊവ്വാഴ്ച്ച പൂര്‍ത്തിയായി.
2015 ജനുവരി 29നു പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാര്‍ കൊണ്ട് ഇടിക്കുകയും പിന്നീടു വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണു ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഫെബ്രുവരി 16ന് ആശുപത്രിയില്‍ വച്ചാണു ചന്ദ്രബോസ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























