Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലപ്പെട്ട സിസ്റ്റര്‍ അമല പീഡനത്തിന് ഇരയായിരുന്നു എന്ന് കണ്ടെത്തല്‍

13 JANUARY 2016 12:25 PM IST
മലയാളി വാര്‍ത്ത.

കൊല്ലപ്പെട്ട സിസ്റ്റര്‍ അമല പീഡനത്തിന് ഇരയായിരുന്നു എന്ന് കണ്ടെത്തല്‍. സിസ്റ്റര്‍ അമലയെ (69) സെപ്തംബര്‍ 17നാണ് ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പാലാ പൊലീസിന് ലഭിച്ചു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പീഡനവിവരവും ചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട ശേഷമാണോ അതിനുമുമ്പാണോ പീഡനത്തിന് ഇരയായതെന്ന കാര്യം വ്യക്തമാവണമെങ്കില്‍ ഡി.എന്‍.എ റിപ്പോര്‍ട്ടുകൂടി ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണം സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണത്തില്‍ കൊലയാളിയായ സതീഷ് ബാബുവിനെ ഹരിദ്വാറില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.സതീഷ് ബാബുവിനെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ (81) കൊന്നതും സതീഷ് ബാബുതന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പായിരുന്നു സിസ്റ്റര്‍ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രായാധിക്യത്താല്‍ കട്ടിലില്‍നിന്ന് താഴെവീണ് മരണം സംഭവിച്ചതാകാമെന്നായിരുന്നു മഠം അധികൃതര്‍ കരുതിയിരുന്നത്. ഒരു സംശയവും ഇല്ലായിരുന്നതിനാല്‍ മഠം അധികൃതര്‍ കന്യാസ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ സംസ്‌കരിച്ചിരുന്നു. എന്നാല്‍ സിസ്റ്റര്‍ അമലയുടെ വധത്തെ തുടര്‍ന്നാണ് സിസ്റ്റര്‍ ജോസ് മരിയയും വധിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്. ഇതോടെ സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ വിശദറിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സിസ്റ്റര്‍ ജോസ് മരിയയും പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ. എന്നാല്‍ കൊല്ലപ്പെടുന്നതിനു മുമ്പ് സിസ്റ്റര്‍ ജോസ് മരിയ ബഹളം വച്ചിരുന്നു. ഇതിനാല്‍ പീഡന ശ്രമം പരാജയപ്പെട്ടിരുന്നോ എന്നും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയെന്ന രീതിയാണ് സതീഷ് ബാബു അവലംബിച്ചിരുന്നത്. സ്വന്തം ഭാര്യയെയും സതീഷ് ബാബു ഇങ്ങനെ ആക്രമിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. രണ്ട് കൊലപാതകങ്ങള്‍ കൂടാതെ അഞ്ചു മഠങ്ങളില്‍ കൊലപാതക ശ്രമങ്ങളും മഠങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 14 മോഷണങ്ങളും സതീഷ് ബാബു നടത്തിയിരുന്നു. 21 കേസുകളാണ് സതീഷ് ബാബുവിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (28 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (34 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (45 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (53 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (1 hour ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends